കായികം

ഒടുവില്‍ വെല്ലുവിളി ഏറ്റെടുത്ത് കോഹ് ലി, മേമ്പൊടിയായി ശാസ്ത്രിയുടെ കമന്ററിയും

സമകാലിക മലയാളം ഡെസ്ക്

ബോട്ടില്‍ ക്യാപ് ചലഞ്ചിന്റെ ആരവമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്നും പോയ മട്ടാണ്. അപ്പോഴാണ് ഇന്ത്യന്‍ നായകന്‍ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് എത്തുന്നത്. ഇല്ലാതിരിക്കുന്നതിലും നല്ലതല്ലെ വൈകിയാണെങ്കിലും വരുന്നത് എന്ന ക്യാപ്ഷനോടെയാണ് തന്റെ ബോട്ടില്‍ക്യാപ് ചലഞ്ച് കോഹ് ലി ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

കോഹ് ലിയുടെ ബോട്ടില്‍ ക്യാപ് ചലഞ്ചിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതിന് മേമ്പൊടിയായി പിന്നില്‍ രവി ശാസ്ത്രിയുടെ കമന്ററി കൂടി എത്തുന്നുണ്ട്. ബാറ്റുകൊണ്ട് കുപ്പിയുടെ ക്യാപ് കോഹ് ലി തെറിപ്പിക്കുമ്പോള്‍ പിന്നില്‍ എന്തൊരു ഷോട്ടാണ് അതെന്ന് പറഞ്ഞ് ശാസ്ത്രിയുടെ കമന്ററി. 

കോഹ് ലിക്ക് മുന്‍പേ, യുവരാജ് സിങ്, ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്തിരുന്നു. സച്ചിനെ ഇടത് കൈകൊണ്ട് ബാറ്റ് ചെയ്ത് ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുക്കാനാണ് യുവി വെല്ലുവിളിച്ചത്. പക്ഷേ ഇതുവരെ സച്ചിന്‍ ചലഞ്ച് ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്