കായികം

പിച്ചിലേക്ക് നോക്കൂ, ഇന്ത്യയെ വീഴ്ത്താനുള്ള വഴി അവിടെയുണ്ട്; വിന്‍ഡിസിന് ബുദ്ധി ഉപദേശിച്ച് ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

ട്വന്റി20 പരമ്പര കൈവിട്ടെങ്കിലും ഏകദിന പരമ്പര പിടിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് വഴി പറഞ്ഞു കൊടുക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യയ്‌ക്കെതിരെ ഫാസ്റ്റ്, ബൗണ്‍സി പിച്ച് തയ്യാറാക്കാനാണ് വിന്‍ഡിസിനോട് ഗംഭീര്‍ പറയുന്നത്. 

ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. ഏകദിനത്തിലും, ടെസ്റ്റിലും ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം. വിന്‍ഡിസില്‍ നിന്ന് വേണ്ട പ്രകടനം വരാത്തത് ഇന്ത്യയുടെ കുറ്റമല്ല. വിന്‍ഡിസ് സംഘത്തില്‍ അംഗമായിരുന്നു എങ്കില്‍ ഞാന്‍ ചെയ്യുക വേഗമേറിയതും, ബൗണ്‍സ് ലഭിക്കുന്നതുമായ വിക്കറ്റ് തയ്യാറാക്കലാവും. മൂന്ന് ഫോര്‍മാറ്റിലും, ഗംഭീര്‍ പറയുന്നു. 

ഇന്ത്യയ്ക്ക് മികച്ച പേസ് ആക്രമണ നിരയുണ്ട്. എന്നാല്‍, ആതിഥേയര്‍ക്ക് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് വേഗമേറിയ വിക്കറ്റുകളിലാണ്. ബാറ്റിങ് പിച്ചുകളില്‍ തകര്‍ത്തു കളിക്കാന്‍ ഇന്ത്യയ്ക്കാകുന്നു. അത്തരം പിച്ചുകളാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി