കായികം

കശ്മീരില്‍ നിന്നും തിരിച്ചെത്തുന്ന ധോനി പറക്കും, ഇന്ത്യയിലെ തന്നെ ആദ്യത്തേതില്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി കശ്മീരില്‍ സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന സമയം വീട്ടിലേക്കൊരു പുതിയ അതിഥിയെത്തി. ധോനിയുടെ ഭാര്യ സാക്ഷിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ ആദ്യത്തേതും നിലവില്‍ ഇന്ത്യയില്‍ ഈ മോഡലിലുള്ള ഒരേയൊരു വാഹനവുമാണ് റാഞ്ചിയിലെ ധോനിയുടെ വീട്ടിലേക്കെത്തിയത്. 

റെഡ്ബീസ്റ്റിന് വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ ടോയ് ഒടുവില്‍ ഇങ്ങെത്തിയിരിക്കുന്നു. ഈ സമയം നിന്നെ മിസ് ചെയ്യുന്നു എന്നും കുറിച്ചാണ് പുതിയ അഥിതിയെ സാക്ഷി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. ജീപ്പ് ഗ്രാന്‍ഡ് ചെറോകീ ട്രാക്ഹൗക് സുപ്പര്‍ചാര്‍ജ്ഡ് എസ് യുവിന്റെ ഇന്ത്യയിലെ ആദ്യ ഉടമ ആയിരിക്കുകയാണ് ധോനി. 

മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ പിടിക്കാന്‍ ഇതിന് 3.62 സെക്കന്‍ഡ് മതി. 75-85 ലക്ഷം രൂപ വിലമതിക്കുന്ന എസ് യുവിയാണ് ഇത്. ഫെരാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജിഎംസി സിയേറ എന്നി മോഡലുകള്‍ക്ക് പുറമെയാണ് ധോനി പുതിയതൊന്നുകൂടി സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)