കായികം

രഹാനയെ രാജസ്ഥാന്‍ റോയല്‍സ് വില്‍ക്കും? മുന്നിട്ടിറങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്‌

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍ റോയല്‍സിന്റെ നെടുംതൂണായിരുന്ന അജങ്ക്യാ രഹാനെ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തിയേക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഡല്‍ഹി ക്യാപിറ്റന്‍സും, രാജസ്ഥാന്‍ റോയല്‍സും ആരംഭിച്ചു. 

രഹാനെയെ ഡല്‍ഹിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന്റെ അംബാസിഡര്‍ റോളിലേക്ക് ഉയര്‍ന്ന താരത്തെ വിട്ടുനല്‍കാന്‍ അവര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. എന്തായാലും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഡല്‍ഹി വ്യക്തമാക്കുന്നു. 

രഹാനെ ഡല്‍ഹിയിലേക്കെത്തിയാല്‍ അതവരുടെ കരുത്ത് കൂട്ടം. ജെഎസ്ഡബ്ല്യു ഗ്രൂപ്പ് 2019 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത് മുതല്‍ ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും ശിഖര്‍ ധവാനെ അവര്‍ ടീമിലേക്ക് എത്തിച്ചിരുന്നു. 

അഞ്ച് അര്‍ധ ശതകവുമായി 521 റണ്‍സാണ് ധവാന്‍ ഡല്‍ഹിക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ സ്‌കോര്‍ ചെയ്തത്. പ്ലേഓഫീലേക്ക് കടക്കാന്‍ ഡല്‍ഹിയെ തുണച്ച ഘടകങ്ങളിലൊന്നായിരുന്നു അത്. യുവത്വവും, പരിചയസമ്പത്തും ഒത്തുചേരുന്ന ടീമിനെ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, അവിടേക്ക് രഹാനെ എത്തുന്നത് ഡല്‍ഹിക്ക് അനുഗ്രഹമാവുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം