കായികം

റെസ്ലിങ് താരം ബബിത ഫോഗട്ടും മഹാവീര്‍ ഫോഗട്ടും ബിജെപിയില്‍; മോദിയുടെ നയങ്ങളില്‍ ആകൃഷ്ടരായെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങ് താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗാട്ടും ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.

ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവര്‍ക്കും ബിജെപി അംഗത്വം നല്‍കിയത്. രാജ്യാന്തര തലത്തില്‍ പലവട്ടം രാജ്യത്തിന്റെ യശസുയര്‍ത്തിയവരാണ് ഇരുവരുമെന്ന് കേന്ദ്ര കായിക മന്ത്രി പറഞ്ഞു. ബബിത ഫോഗട്ടിനേയും, മഹാവീര്‍ ഫോഗട്ടിനേയും ബിജെപിയിലേക്ക് എത്തിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാനയില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. 

ഈ വര്‍ഷം അവസാനത്തോടെ ഹരിയാന തെരഞ്ഞെടുപ്പിലേക്ക് കടക്കും. ജന്നായക് ജനതാ പാര്‍ട്ടിയുടെ കായിക വിഭാഗത്തിന്റെ തലവനായി മഹാവീര്‍ ഫോഗട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിപാടികളിലും, അവരുടെ നയങ്ങളിലും ആകൃഷ്ടരായാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന് മഹാവീര്‍ ഫോഗട്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍