കായികം

കോഹ്‌ലി എത്ര സെഞ്ച്വറി നേടും ? മുന്‍ താരത്തിന്റെ പ്രവചനം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ : വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ് ലിക്ക് മുന്‍താരങ്ങളില്‍ നിന്നെല്ലാം അഭിനന്ദനപ്രവാഹങ്ങളാണ്. വിന്‍ഡീസിനെതിരെ നേടിയ സെഞ്ച്വറിയോടെ ഏകദിനത്തിലെ 42 -ാം സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ കണ്ടെത്തിയത്. ഈ ഫോം തുടര്‍ന്നാല്‍ ഏകദിന സെഞ്ച്വറികളില്‍ സച്ചിനെ കോഹ്‌ലി മറികടക്കുമെന്നും മുന്‍താരങ്ങള്‍ അഭിപ്രായപ്പെടുന്നു. 

സെഞ്ച്വറികളില്‍ സച്ചിനേയും മറികടക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ പറയുന്നത്. സച്ചിനേയും കടന്നു പോകുന്ന കോഹ്‌ലി എത്ര സെഞ്ചുറി നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ജാഫര്‍. 

49 സെഞ്ച്വറികളാണ് സച്ചില്‍ ഏകദിനത്തില്‍ നേടിയിട്ടുള്ളത്. നിലവിലെ ഫോം തുടര്‍ന്നാല്‍ വിരമിക്കുന്നതിനു മുന്‍പായി 75 മുതല്‍ 80 സെഞ്ചുറികള്‍ വരെ നേടുമെന്നാണ് ജാഫറിന്റെ പ്രവചനം.

സെഞ്ച്വറി നേട്ടത്തിനൊപ്പം ഏകദിനത്തിലെ റണ്‍വേട്ടയിലും കോഹ്‌ലി സച്ചിന് ഭീഷണിയായേക്കും. 238 മല്‍സരങ്ങളില്‍ നിന്ന് 11,406 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്. 463 മല്‍സരങ്ങളില്‍നിന്ന് 18,426 റണ്‍സ് നേടിയിട്ടുള്ള സച്ചിനെ മറികടക്കാന്‍ 7021 റണ്‍സ് കൂടി കോഹ്‌ലി നേടിയാല്‍ മതിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്