കായികം

ക്രൂസിന്റെ സുന്ദരന്‍ ഗോള്‍; വിജയത്തോടെ തുടക്കം ഉജ്ജ്വലമാക്കി റയല്‍ മാഡ്രിഡ്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനുള്ള ലക്ഷ്യവുമായി സ്പാനിഷ് ലാ ലിഗയിലെ പോരാട്ടങ്ങള്‍ക്ക് മികച്ച വിജയത്തോടെ തുടക്കമിട്ട് റയല്‍ മാഡ്രിഡ്. ഇന്ന് നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ റയല്‍ സെല്‍റ്റ വിഗോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ടാം പകുതിയില്‍ ഭൂരിഭാഗം സമയവും പത്തു പേരുമായി കളിച്ചായിരുന്നു സിദാന്റെ ടീം വിജയം പിടിച്ചത്. 

ഗെരത് ബെയ്‌ലിനേയും വിനീഷ്യസ് ജൂനിയറിനേയും സിദാന്‍ ആദ്യ ഇലവനില്‍ തന്നെ ഇറക്കി. മികച്ച രീതിയില്‍ തന്നെ അവര്‍ ആദ്യ പകുതിയില്‍ കളിച്ചു. ബെന്‍സെമ, ടോണി ക്രൂസ്, ലൂക്കാസ് വാസ്‌ക്വസ് എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. 

ബെയ്‌ലിന്റെ ഒരു മികച്ച ക്രോസില്‍ നിന്നായിരുന്നു റയലിന്റെ ആദ്യ ഗോളിന്റെ പിറവി. ബെയ്‌ലിന്റെ ക്രോസ് ഡൈവിങ് ഫിനിഷിലൂടെ ബെന്‍സെമ വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന ഘട്ടത്തില്‍ സെല്‍റ്റ വിഗോ ഒരു ഗോള്‍ മടക്കിയെങ്കിലും വാറിലൂടെ അത് ഓഫ് സൈഡാണെന്ന് കണ്ടെത്തിയത് ടീമിന് തിരിച്ചടിയായി.

രണ്ടാം പകുതി തുടങ്ങി 56ാം മിനുട്ടില്‍ ലൂക്ക മോഡ്രിച് ചുവപ്പ് കാര്‍ഡ്് കണ്ട് പുറത്തായി. മധ്യനിരയുടെ നട്ടെല്ലായ താരത്തിന്റെ അഭാവം റയലിന് തിരിച്ചടിയാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും അഞ്ച് മിനുട്ടിനുള്ളില്‍ ടോണി ക്രൂസ് നേടിയ ഉജ്ജ്വല ഗോള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായി മാറി. റയല്‍ മാഡ്രിഡ് കരിയറില്‍ ക്രൂസ് നേടിയ ഏറ്റവും മികച്ച ഗോളായി ഇത് മാറി. ക്രൂസ് തൊടുത്ത ലോങ് റേഞ്ചര്‍ പോസ്റ്റിനുരുമ്മി വലയില്‍ കയറുകയായിരുന്നു.

80ാം മിനുട്ടില്‍ വാസ്‌ക്വസിന്റെ ഗോള്‍ റയലിന്റെ വിജയം ഉറപ്പാക്കി. കളിയുടെ അവസാന നിമിഷം ഇകര്‍ ലൊസാഡയിലൂടെ സെല്‍റ്റ ആശ്വാസ ഗോള്‍ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്