കായികം

'ഓഹോ ഫിറ്റ്‌നസ് വിഗ്രഹങ്ങള്‍'; കോഹ്‌ലിയുടേയും ബുമ്‌റയുടേയും സിക്‌സ് പാക്ക് കണ്ട് യുവരാജിന് 'അമ്പരപ്പ്'

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടി20, ഏകദിന പരമ്പരകള്‍ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 

ടെസ്റ്റ് പോരാട്ടത്തിന് മുന്‍പ് ടീം ഇന്ത്യ ആന്റിഗ്വയിലെ ജോളി ബീച്ചില്‍ ഒരു ബ്രേക്കിനായി എത്തിയിരുന്നു. കടലില്‍ കുളിച്ചും ബീച്ചില്‍ ആഘോഷിച്ചും ഇന്ത്യന്‍ താരങ്ങള്‍ ഇടവേള ആസ്വദിച്ചു. വിന്‍ഡീസ് എ ടീമിനെതിരായ സന്നാഹ മത്സരത്തിനു ശേഷമായിരുന്നു ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബീച്ചില്‍ ഇറങ്ങിയത്.

ഇടവേള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയും ചെയ്തു. പല ചിത്രങ്ങളും വൈറലായി മാറി. 

അക്കൂട്ടത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്‌റ പങ്കുവെച്ച ഒരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പം ബുമ്‌റ ബീച്ചില്‍ നില്‍ക്കുന്നതാണ് ചിത്രം. ഇരുവരും ഷോര്‍ട്ട്‌സ് മാത്രമാണ് ധരിച്ചിരിക്കുന്നത്.

സിക്‌സ് പാക്ക് ശരീരവുമായി നില്‍ക്കുന്ന ഇരുവരുടെയും ചിത്രം കണ്ട് മുന്‍ താരം യുവ്‌രാജ് സിങിനെ ഞെട്ടിച്ചു കളഞ്ഞു. 'ഓഹോ ഫിറ്റ്‌നസ് വിഗ്രഹങ്ങള്‍' എന്നാണ് ഈ ചിത്രത്തിന് യുവരാജ് കമന്റിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ