കായികം

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് ജെയ്റ്റ്‌ലിയുടെ പേര് നല്‍കും, ഒപ്പം കോഹ് ലിയേയും ആദരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കും. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ദീര്‍ഘനാള്‍ അരുണ്‍ ജെയ്റ്റ്‌ലി പ്രവര്‍ത്തിച്ചിരുന്നു. 

1999 മുതല്‍ 2013 വരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ജെയ്റ്റ്‌ലി. ജെയ്റ്റ്‌ലിക്ക് കീഴില്‍ ഡല്‍ഹി ക്രിക്കറ്റ് വലിയ പുരോഗതി കൈവരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം ആധുനിക രീതിയില്‍ സജ്ജീകരിച്ചത് ജെയ്റ്റ്‌ലിക്ക് കീഴിലായിരുന്നു. 

ലോകോത്തര നിലവാരത്തിലുള്ള ഡ്രസിങ് റൂം, കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി എന്നിവ ജെയ്റ്റ്‌ലിയുള്ള നേതൃത്വത്തിലുള്ള സംഘമാണ് ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ കൊണ്ടുവന്നത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് സ്റ്റേഡിയത്തിന് നല്‍കുന്നതിനൊപ്പം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയോടുള്ള ആദര സൂചകമായി സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളില്‍ ഒന്നിന് കോഹ് ലിയുടെ പേര് നല്‍കും. 

സെപ്തംബര്‍ 12നാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റല്‍ ചടങ്ങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. കോഹ് ലി, സെവാഗ്, ഗംഭീര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ വളര്‍ച്ചയ്ക്ക് വഴിവെച്ചത് ജെയ്റ്റ്‌ലിയുടെ ഇടപെടലാണെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍