കായികം

രാഹുല്‍ ദ്രാവിഡിനെ മാറ്റി, ഇന്ത്യ എ, അണ്ടര്‍ 19 ടീമുകള്‍ക്ക് പുതിയ പരിശീലകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡിനെ മാറ്റി. സിതാന്‍ഷു കൊടാകാണ് ഇന്ത്യന്‍ എ ടീം പരിശീലകന്‍. പരാസ് എംഹാംബ്രേ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചായി എത്തുമെന്നും ഐസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏതാനും കുറച്ച് മാസത്തേക്ക് മാത്രമായിരിക്കും ഇവരുടെ നിയമനം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ദ്രാവിഡിനെ നിയമിച്ചതോടെയാണ് ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലക സ്ഥാനത്ത് നിന്നും താരത്തെ മാറ്റിയിരിക്കുന്നത്. 2015ലാണ് ദ്രാവിഡിനെ ഇരുടീമുകളുടേയും പരിശീലകനായി നിയമിച്ചത്. 

സൗരാഷ്ട്ര ബാറ്റ്‌സ്മാനായ സീതാന്‍ഷു കൊടാക് ഇന്ത്യ എ ടീമിന്റെ മുഖ്യ പരിശീലകനും, ബാറ്റിങ് കോച്ചുമാവും. രമേശ് പവാര്‍ ഇന്ത്യ എയുടെ ബൗളിങ് കോച്ചും, ടി ദിലീപ് ഫീല്‍ഡിങ് കോച്ചുമാവും. സൗരാഷ്ട്രയ്ക്ക് വേണ്ടി 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 70 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ