കായികം

197 റണ്‍സ് വഴങ്ങിയപ്പോള്‍ സെഞ്ചുറി നേടി പ്രായശ്ചിത്തം, സ്മിത്തിനേക്കാളും റണ്‍സും വിക്കറ്റും, സെഞ്ചുറിയുമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബൗളിങ്ങിലൂടെ വഴങ്ങിയ റണ്‍സിന് ബാറ്റ് കൊണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി പാക് താരം യാസിര്‍ ഷായുടെ പ്രായശ്ചിത്തം. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 213 പന്തില്‍ നിന്ന് യാസിര്‍ ഷാ സെഞ്ചുറി നേടി. പൊരുതുന്നതിനിടെ മൂന്നക്കം കടക്കാതെ ബാബര്‍ അസം പുറത്തായിടത്താണ് സെഞ്ചുറിയിലേക്കെത്തി യാസിര്‍ ഷാ ചെറുത്ത് നിന്നത്. 

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയില്‍ നിന്നാണ് 302 റണ്‍സിലേക്ക് പാകിസ്ഥാനെ യാസിര്‍ ഷാ എത്തിച്ചത്. 13 ബൗണ്ടറികളോടെയാണ് യാസിര്‍ ഷാ കരിയറിലെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ യാസിര്‍ ഷാ 197 റണ്‍സ് വഴങ്ങിയിരുന്നു.

ഓസീസ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആറാമത്തെ പാകിസ്ഥാന്‍ താരമായി യാസിര്‍ ഷാ ഇവിടെ. അസ്ഹര്‍ അലി, യുനീസ് ഖാന്‍, അസാദ് ഷഫീഖ്, ബാബര്‍ അസം, സല്‍മാന്‍ ബട്ട് എന്നിവരാണ് ഓസീസ് മണ്ണില്‍ സെഞ്ചുറി നേടിയ മറ്റ് പാക് താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി