കായികം

ബാലന്‍ ഡി ഓര്‍ മെസിക്ക്; വാന്‍ഡൈക്കിനും പിന്നില്‍ ക്രിസ്റ്റ്യാനോ

സമകാലിക മലയാളം ഡെസ്ക്

പാരീസ്: പ്രവചനങ്ങളും വിലയിരുത്തലുകളും തെറ്റിയില്ല. മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ആറാം വട്ടം ബാലന്‍ ഡി ഓര്‍ കൈകളില്‍ വാങ്ങി എതിരാളി ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മെസി പിന്നിലേക്ക് മാറ്റി നിര്‍ത്തുന്നു. 

ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട ലിവര്‍പൂള്‍ പ്രതിരോധനിര താരം വാന്‍ഡൈക്കാണ് രണ്ടാമത്. വാന്‍ഡൈക്കിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ. അമേരിക്കയുടെ മേഗന്‍ റപീനോയാണ് മികച്ച വനിതാ ഫുട്‌ബോള്‍ താരം. ലോകകപ്പ് കിരീടത്തിലേക്ക് യുഎസിനെ എത്തിച്ചതാണ് മേഗന് തുണയായത്. 

2015ന് ശേഷം ആദ്യമായാണ് മെസിയിലേക്ക് ബാലന്‍ ഡി ഓര്‍ എത്തുന്നത്. ബാഴ്‌സയെ ലാ ലീഗ കിരീടത്തിലേക്ക് എത്തിച്ചതും 36 ഗോളുകള്‍ അടിച്ചു കൂട്ടുകയും ചെയ്തതാണ് മെസിക്ക് തുണയായത്. 

2009ല്‍ ആദ്യമായി ബാലന്‍ ഡി ഓര്‍ താന്‍ ഏറ്റുവാങ്ങുമ്പോള്‍ മൂന്ന് സഹോദരന്മാര്‍ക്കൊപ്പമാണ് ഞാന്‍ എത്തിയത്. ഇന്ന് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഞാനത് വാങ്ങുന്നു, മെസി പറഞ്ഞു. ബാലന്‍ ഡി ഓര്‍ ഏറ്റുവാങ്ങുമ്പോഴും വിരമിക്കലിലേക്ക് വിരല്‍ ചൂണ്ടിയും മെസി പ്രതികരിച്ചു. കളി മതിയാക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. എങ്കിലും മനോഹരമായ വര്‍ഷങ്ങള്‍ ഇനിയും തനിക്ക് മുന്‍പിലുണ്ടെന്ന് മെസി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ