കായികം

​മെസി ബാല്ലണ്‍ ഡി ഓര്‍ വാങ്ങുമ്പോള്‍ റൊണാള്‍ഡോ എവിടെയായിരുന്നു? 

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ലോകത്തിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഇത്തവണത്തെ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീന നായകന്‍ ലണയല്‍ മെസി ആറാം തവണയും നേടി ചരിത്രമെഴുതിയിരുന്നു. ഈ പുരസ്‌കാരം ആറ് തവണ നേടുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമായി ഇതോടെ മെസി മാറി. നേരത്തെ യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം അഞ്ച് പുരസ്‌കാരങ്ങളുമായി മെസി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. 

മെസി, ലിവര്‍പൂളിന്റെ ഹോളണ്ട് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്ക്, റൊണാള്‍ഡോ എന്നിവരില്‍ ഒരാള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. വോട്ടിങില്‍ മെസി ഒന്നാമതും വാന്‍ ഡെയ്ക് രണ്ടാം സ്ഥാനത്തും എത്തിയപ്പോള്‍ റൊണാള്‍ഡോ മൂന്നാമതായിരുന്നു. 

മെസി പുരസ്‌കാരം സ്വീകരിക്കുന്ന ചടങ്ങില്‍ റൊണാള്‍ഡോയുടെ അസാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. വാന്‍ ഡെയ്ക്, എംബാപ്പെ തുടങ്ങിയവരെല്ലാം ചടങ്ങിനുണ്ടായിരുന്നു. 

എന്നാല്‍ റൊണാള്‍ഡോയുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. പാരിസില്‍ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാര രാവ് നടക്കുമ്പോള്‍ റൊണാള്‍ഡോ മറ്റൊരു അവാര്‍ഡ് വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. മിലാനിലെ ഗ്രാന്‍ ഗല ഡെല്‍ കാല്‍സിയോ ചടങ്ങിലായിരുന്നു. 

പോയ സീസണിലെ ഏറ്റവും മികച്ച സീരി എ താരത്തിനുള്ള അവാര്‍ഡ് സ്വീകരിക്കുകയായിരുന്നു റൊണാള്‍ഡോ. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്. കന്നി സീരി എ സീസണില്‍ താരം 21 ഗോളുകളാണ് യുവന്റസിനായി നേടിയത്. 

ഈ സീസണില്‍ റൊണാള്‍ഡോയെ പരിക്ക് വലയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സൂപ്പര്‍ താരത്തിന് മുഴുവന്‍ സമയവും മൈതാനത്ത് ഇറങ്ങാന്‍ സാധിക്കാറില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)