കായികം

കളിക്ക് മുന്‍പ് നിര്‍ണായക നീക്കവുമായി വിന്‍ഡിസ്; ബാറ്റിങ് വിഭാഗത്തില്‍ മാറ്റം 

സമകാലിക മലയാളം ഡെസ്ക്

ന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് നിര്‍ണായക നീക്കവുമായി വെസ്റ്റ് ഇന്‍ഡീസ്. പുതിയ ബാറ്റിങ് പരിശീലകനെ നിയമിച്ചു. മോന്റി ദേശായിയെയാണ് വിന്‍ഡിസ് ബാറ്റിങ് നിരയെ മേയ്ക്കാന്‍ എത്തുന്നത്. 

ഇന്ത്യയിലുള്ള വിന്‍ഡിസ് സംഘത്തിനൊപ്പം മോന്റി ഉടനെ ചേരും. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ ട്വന്റി20. ഐസിസി ലോകകപ്പില്‍ യോഗ്യത മത്സരങ്ങളില്‍ യുഎഇയുടെ പരിശീലകനായിരുന്നു മോന്റി. ലോക ക്രിക്കറ്റില്‍ മഹത്തായ പാരമ്പര്യമുള്ള വിന്‍ഡിസ് ടീമിനൊപ്പം ചേരുക എന്നത് വലിയ ഭാഗ്യമാണെന്ന് ബാറ്റിങ് പരിശീലകനായി നിയോഗിക്കപ്പെട്ട ശേഷം മോന്റി പറഞ്ഞു. 

കളിയെ കുറിച്ച് വലിയ അറിവുള്ള മോന്റി ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ ജോലി തുടങ്ങുന്നു എന്നത് ഗുണം ചെയ്യുമെന്ന് വിന്‍ഡിസ് പരിശീലകന് ഫില്‍ സിമ്മന്‍സ് പറഞ്ഞു. സെന്‍സിബിള്‍ ബാറ്റിങ്ങിന് മുതിരാതെ കൂറ്റനടികള്‍ക്ക് ശ്രമിച്ച് കളി കയ്യില്‍ നിന്ന് കളയുന്നു എന്ന വിന്‍ഡിസ് ബാറ്റ്‌സ്മാന്മാര്‍ക്ക് മേലുള്ള ചീത്തപ്പേര് മാറ്റാന്‍ പുതിയ ബാറ്റിങ് കോച്ചിന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം