കായികം

ഇതെന്ത് ഫീല്‍ഡിങ് ഡ്രില്‍? പുതിയ പരിശീലനമുറയുമായി ഇന്ത്യന്‍ ടീം 

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ഫീല്‍ഡിങ് ഡ്രില്ലുമായി ഇന്ത്യന്‍ സംഘം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി20ക്ക് മുന്‍പായുള്ള പരിശീലനത്തിലാണ് കൗതുകമുണര്‍ത്തുന്ന രീതിയില്‍ ഫീല്‍ഡിങ് പരിശീലനവുമായി ഇന്ത്യന്‍ ടീം ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിന്റെ നേതൃത്വത്തിലെത്തിയത്. 

രണ്ട് വരികളിലായിട്ടാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഓടുന്നത്. മുന്‍പിലോടുന്നവരുടെ പിറകില്‍ പല നിറത്തിലുള്ള തൂവാലകള്‍ തൂക്കിയിട്ടിരിക്കുന്നു. പിന്നിലോടുന്നവര്‍ ആ തൂവാല പിടിച്ചെടുക്കണം. പല പൊസിഷനില്‍ നിന്നാണ് ഇവര്‍ ഓട്ടം ആരംഭിക്കുന്നത്. 

ബിസിസിഐയാണ് ഇന്ത്യന്‍ ടീമിന്റെ വ്യത്യസ്തമായ ഫീല്‍ഡിങ് ഡ്രില്ലിന്റെ വീഡിയോയുമായി എത്തുന്നത്. ചേയ്‌സ് ചെയ്യുകയാണോ, അതോ ചെയ്‌സ് ചെയ്യപ്പെടുകയാണോ എന്ന ക്യാപ്ഷനോടെയാണ് ബിസിസിഐ വീഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്