കായികം

ഡിവില്ലിയേഴ്‌സിന് മാത്രം സാധിക്കുന്നത്! തകര്‍പ്പന്‍ റിവേഴ്‌സ് സ്‌കൂപ്പുമായി വീണ്ടും 

സമകാലിക മലയാളം ഡെസ്ക്

ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ആരാധകര്‍ ഏറ്റവും സങ്കടപ്പെട്ടത് ആ ഇന്നോവേറ്റീവ് അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ ഇനി കാണാനാവില്ലെന്ന് പറഞ്ഞായിരുന്നു. പക്ഷേ ലീഗ് മത്സരങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിക്കാന്‍ ഡിവില്ലിയേഴ്‌സ് എത്തി. ഏറ്റവും ഒടുവില്‍ തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടിലൂടെ ആരാധകരെ ഞെട്ടിക്കുകയാണ് താരം. 

മന്‍സി സൂപ്പര്‍ ലീഗിലാണ് ഡിവില്ലിയേഴ്‌സിന്റെ അസാധ്യമായ സ്‌കൂപ്പ് ഷോട്ട് വന്നത്. ഒരുപക്ഷേ ഡിവില്ലിയേഴ്‌സിന് മാത്രം സാധിക്കുന്നത്. നെല്‍സന്‍ മന്‍ഡേല ബേയ്‌ക്കെതിരെയാണ് 360 ഡിഗ്രിയില്‍ ഡിവില്ലിയേഴ്‌സ് നിറഞ്ഞത്. 38 പന്തില്‍ നിന്നും 63 റണ്‍സ് അടിച്ചെടുത്ത ഇന്നിങ്‌സില്‍ പേസര്‍ ജൂനിയര്‍ ഡാലയുടെ ഡെലിവറിയില്‍ ഡിവില്ലിയേഴ്‌സ് പറത്തിയ റിവേഴ്‌സ് സ്‌കൂപ്പാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. 

ആറ് ഫോറും, രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. പക്ഷേ ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടിനും ടീമിനെ ജയത്തിലേക്കെത്തിക്കാനായില്ല. 188 റണ്‍സ് എന്ന വിജയ ലക്ഷ്യം സ്പാര്‍ട്ടന്‍സിന് പ്രതിരോധിക്കാനായില്ല. രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ബേ ജയന്റ്‌സ് ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത