കായികം

ബൂമ്ര ബേബി ബൗളര്‍; ഈ വിടുവായത്തം കാര്യമാക്കേണ്ട, റസാഖിന് ഇര്‍ഫാന്‍ പഠാന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രയെ പരിഹസിച്ച പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന് മറുപടിയുമായി ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോഴെല്ലാം പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്മാരുടെ സ്റ്റംപ് പിഴുതെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ഇര്‍ഫാന്‍ പറഞ്ഞു. റസാഖിന്റെ പ്രതികരണത്തിന് വലിയ വില കൊടുക്കേണ്ടത് ഇര്‍ഫാന്‍ ആരാധകരോട് പറയുകയും ചെയ്യുന്നു. 

ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്‍ പഠാന്റെ വാക്കുകള്‍. 2004ല്‍ പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദില്‍ നിന്നുണ്ടായ പ്രതികരണവും ഇര്‍ഫാന്‍ ഇവിടെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഇര്‍ഫാന്‍ പാകിസ്ഥാനിലെ ഓരോ തെരുവകളിലും നിരത്തുകളിലുമുണ്ടെന്നാണ് മിയാന്‍ദാദ് അന്ന് പറഞ്ഞത്. ഇര്‍ഫാന്‍ പഠാന്‍ അരങ്ങേറ്റം കുറിച്ച സമയമായിരുന്നു അത്. എന്നാല്‍ രണ്ട് വര്‍ഷം മാത്രം പിന്നിട്ടപ്പോഴേക്കും പാകിസ്ഥാനില്‍ ഹാട്രിക് നേടിയാണ് ഇര്‍ഫാന്‍ പഠാന്‍ ഇവരുടെ വായടപ്പിച്ചത്. 

ഈ പാക് താരങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കേണ്ടതില്ലെന്നും, വെറുതെ വായിച്ചു പോവുക മാത്രം ചെയ്യുക എന്നുമാണ് ഇര്‍ഫാന്‍ ആരാധകരോട് പറയുന്നത്. മഗ്രാത്ത്, വസീം അക്രം എന്നിവര്‍ക്ക് മുന്‍പില്‍ ബൂമ്ര തനിക്കൊരു ബേബി ബൗളര്‍ മാത്രമാണ്. വളരെ എളുപ്പം ബൂമ്രയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് കളിക്കാന്‍ എനിക്ക് സാധിക്കുമെന്നുമാണ് റസാഖ് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി