കായികം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫുട്‌ബോളര്‍ ധോനി, ലാ ലീഗയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ഫുട്‌ബോളിനെ കുറിച്ച്‌

സമകാലിക മലയാളം ഡെസ്ക്

ലാ ലീഗയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായതിന് പിന്നാലെ ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ എം എസ് ധോനിയാണ് മികച്ച ഫുട്‌ബോള്‍ താരമെന്ന് രോഹിത് പറയുന്നു. 

ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ക്രിക്കറ്റില്‍ നിന്നുമുള്ള ഇടവേളയ്ക്ക് ഈ ഫുട്‌ബോള്‍ മത്സരങ്ങള്‍ സഹായിച്ചു. ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇടയില്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ മധ്യനിരയിലാണ് എന്റെ സ്ഥാനം. നായകനാണ് ഓരോ കളിക്കാര്‍ക്കും സ്ഥാനം നിശ്ചയിക്കുന്നത്. മധ്യനിരയില്‍ കളിക്കാനാണ് എനിക്കിഷ്ടം. കാരണം അതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ പൊസിഷന്‍, രോഹിത് പറയുന്നു. 

ഫുട്‌ബോള്‍ ഉള്‍പ്പെടെ ഏത് കായിക ഇനവും വളര്‍ന്നു വരാന്‍ സമയമെടുക്കുമെന്നാണ് രോഹിത്തിന്റെ അഭിപ്രായം. എന്റെ ഭാര്യാ സഹോദരന്‍ ഫുട്‌ബോള്‍ ആരാധകനാണ്. ഫുട്‌ബോള്‍ ഗൗരവത്തോടെ എടുക്കാന്‍ ആഗ്രഹിച്ച വ്യക്തിയാണ്. പക്ഷേ അതിന് പറ്റിയ സാഹചര്യങ്ങള്‍ അന്നുണ്ടായില്ല. പക്ഷേ ഇന്ന് അതിന് സഹായിക്കുന്ന സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 1930കളില്‍ ക്രിക്കറ്റ് എവിടെയായിരുന്നു എന്ന് നോക്കുക, ഇപ്പോള്‍ എവിടെ എത്തിയെന്ന് നോക്കുക. അത്രയും സമയം ഫുട്‌ബോളിന് വേണ്ടിവരും എന്ന് തോന്നുന്നില്ല, രോഹിത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്