കായികം

ആൻസിക്ക് വീണ്ടും സ്വർണ തിളക്കം; മീറ്റിലെ രണ്ടാം മെഡൽ 

സമകാലിക മലയാളം ഡെസ്ക്

സംഗ്രൂര്‍ (പഞ്ചാബ്):  ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് വീണ്ടും സ്വര്‍ണം. 100 മീറ്ററിലെ സ്വർണനേട്ടത്തിന് പിന്നാലെ 200 മീറ്റര്‍ വിഭാഗത്തില്‍ ആന്‍സി ഒന്നാമതെത്തി. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ആന്‍സിയുടെ സ്വര്‍ണം. ഇതോടെ മീറ്റിലെ ആൻസിയുടെ മെ‍ഡൽ നേട്ടം രണ്ടായി. 

100 മീറ്ററിൽ 12.10 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ആൻസി കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്. നാട്ടിക ഫിഷറീസ് സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയായ ആൻസി ഇന്ന് ലോംങ്‌ജംപിലും മത്സരിക്കുന്നുണ്ട്.  ലോംങ്‌ജംപ് യോഗ്യതാ റൗണ്ടില്‍ ആന്‍സി മീറ്റ് റെക്കോഡിനേക്കാള്‍ (6.05 മീറ്റര്‍) മികച്ച ദൂരം കണ്ടെത്തിയിരുന്നു. 6.08 മീറ്റര്‍ ദൂരമാണ് ആന്‍സി ചാടിക്കടന്നത്. ഇതിലും സ്വര്‍ണം നേടി ആൻസി ട്രിപ്പിൾ തികയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരള ക്യാംപ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും