കായികം

ഡിവില്ലിയേഴ്‌സിന്റെ കിടിലൻ ഷോട്ടുകൾ അവസാനിച്ചിട്ടില്ല! വിരമിച്ചിട്ടും വിടുന്നില്ല, തിരികെയെത്തിക്കാൻ കളമൊരുക്കി കോച്ച് 

സമകാലിക മലയാളം ഡെസ്ക്

ക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിൽ നിന്നു വിരമിച്ച എബി ഡിവില്ല്യേഴ്സ് വീണ്ടും രാജ്യത്തിനായി കളിക്കളത്തിലിറങ്ങാൻ സാധ്യത. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിൽ ഡിവില്ല്യേഴ്സ് ടീമിനൊപ്പം ചേരുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയുടെ പുതിയ പരിശീലകനും മുൻ ദേശീയ ടീം വിക്കറ്റ് കീപ്പറുമായ മാർക്ക് ബൗച്ചർ ആണ് ഇതുസംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരികെ വരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നാണ് ബൗച്ചറിന്റെ വെളിപ്പെടുത്തൽ. 

"ലോകകപ്പിന് ഒരുങ്ങുമ്പോൾ ഏറ്റവും മികച്ച ടീമും മികച്ച താരങ്ങളുമാണ് ഒപ്പം വേണ്ടത്. ദക്ഷിണാഫ്രിക്കൻ ടീമിൽ നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് എ ബി ഡിവില്ലിയേഴ്‌സ്. അതുകൊണ്ടുതന്നെ കോൾ പാക്ക് നിയമപ്രകാരം അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ചിന്തിക്കുന്നതിൽ തെറ്റില്ല". ഇതു‌സംബന്ധിച്ച് താൻ ഡിവില്ലിയേഴ്‌സുമായി ചർച്ച നടത്തുമെന്നും ബൗച്ചർ അറിയിച്ചു.

ടീം കോച്ചായി ശനിയാഴ്ച ചാർജ്ജെടുത്ത ബൗച്ചറിന് 2023 വരെയാണ് കരാർ കാലാവധി. ഇതിനിടയിൽ ബൗച്ചറിന് മുന്നിലുള്ള ഏറ്റവും വലിയ കടമ്പയും ടി20 ലോകകപ്പ് തന്നെയാണ്. ടീമിൽ നിന്ന് വിരമിച്ച മറ്റു ചില കളിക്കാരെയും മടക്കികൊണ്ടുവ‌രാൻ ബൗച്ചർ ആലോചിക്കുന്നുണ്ട്. താരങ്ങളുമായി സംസാരിച്ചശേഷം അന്തിമതീരുമാനത്തിലെത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 

വിരമിച്ചക്കലിനു ശേഷം ലോകകപ്പിനായുള്ള ദേശീയ ടീമിലേക്ക് മടങ്ങി വരാൻ ഡിവില്ല്യേഴ്സ് മുമ്പും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അം​ഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബൗച്ചറിൻ്റെ തീരുമാനത്തിനെ എങ്ങനെയാണ് ക്രിക്കറ്റ് ബോർഡ് കാണുക എന്നതും നിർണ്ണായകമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി