കായികം

സിദാനും ഗെര്‍ഡിയോളയും നേര്‍ക്കുനേര്‍; ചെല്‍സിക്ക് ബയേണ്‍; കാണാം തീപ്പാറും പോരാട്ടങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യോന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു. ഇന്ന് നടന്ന നറുക്കെടുപ്പിലാണ് പ്രീ ക്വാര്‍ട്ടര്‍ ഫിക്‌സ്ചറുകള്‍ തീരുമാനമായത്.

വന്‍ പോരാട്ടങ്ങളാണ് പ്രീ ക്വാര്‍ട്ടറില്‍ ആരാധകരെ കാത്തിരിക്കുന്നത്. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ശ്രദ്ധേയം. സിദാന്റെ റയലിന് പെപ് ഗെര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് ലഭിച്ചിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് എതിരാളികളായി എത്തുന്നത് സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ്. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടും തമ്മില്‍ ആണ് മറ്റൊരു വമ്പന്‍ പോര്.

ചെല്‍സിക്ക് എതിരാളികളായി ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ് നില്‍ക്കുന്നത്. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസ് ഫ്രഞ്ച് ക്ലബായ ലിയോണിനെയും, സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ ടീം നാപോളിയെയും നേരിടും. ടോട്ടനം ലെപ്‌സിഗിനെയും, വലന്‍സിയ അറ്റലാന്റയുമായും ഏറ്റുമുട്ടും.

ഫെബ്രുവരി 18മുതലാകും പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി 18, 19, 25, 26 തീയതികളില്‍ ഒന്നാം പാദ മത്സരങ്ങള്‍ അരങ്ങേറും. മാര്‍ച്ച് 10, 11, 17, 18 തീയതികളില്‍ രണ്ടാം പാദ മത്സരങ്ങളും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി