കായികം

മോര്‍ഗന് 5.25 കോടി, ഫിഞ്ചിന് വേണ്ടി ബാംഗ്ലൂര്‍-കൊല്‍ക്കത്ത പോര്; പൂജാരയും വിഹാരിയും അണ്‍സോള്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്‍ താര ലേലം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. ക്രിസ് ലിന്നിന്റെ പേരാണ് ലേലത്തില്‍ ആദ്യമെത്തിയത്. 2 കോടി രൂപയ്ക്ക് ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.ക്രിസ് ലിന്നിനെ അടിസ്ഥാന വിലയിലാണ് മുംബൈ സ്വന്തമാക്കിയത്. രണ്ടാമത് എത്തിയക് ഇംഗ്ലണ്ട് നായകന്‍ മോര്‍ഗന്റെ പേര്. 1.50 കോടി രൂപ അടിസ്ഥാന വിലയായിരുന്ന മോര്‍ഗനെ 5.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 

ലേലത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ആദ്യമെത്തിയത് റോബിന്‍ ഉത്തപ്പയുടെ പേരാണ്. 1.50 കോടി രൂപയായിരുന്നു മുന്‍ കൊല്‍ക്കത്ത നായകന്റെ അടിസ്ഥാന വില. മൂന്ന് കോടി രൂപയ്ക്ക് ഉത്തപ്പയെ രാജസ്ഥാന്‍ സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്ന ഇന്ത്യന്‍ താരം ഹനുമാ വിഹാരിയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല. 

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയെ സ്വന്തമാക്കാനും ഫ്രാഞ്ചാസികള്‍ മുന്‍പോട്ട് വന്നില്ല. ഇംഗ്ലണ്ട് താരം ജാസന്‍ റോയെ 1.5 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ഓസീസ് നായകന് വേണ്ടി ലേലത്തില്‍ ആദ്യമിറങ്ങിയത് റോയല്‍ ചലഞ്ചേഴ്‌സ് ആണ്. ഒരു കോടി രൂപ അടിസ്ഥാന വിലയായിരുന്ന ഫിഞ്ചിന് വേണ്ടി കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലായിരുന്നു പോര്.4.40 കോടി രൂപയ്ക്ക് ഫിഞ്ചിനെ ആര്‍സിബി സ്വന്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത