കായികം

പറക്കും ക്രിസ്; ഈ ക്യാച്ച് നിങ്ങളെ അമ്പരപ്പിക്കും! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ച് വീണ്ടുമൊരു അത്ഭുത ക്യാച്ച്. ഓസ്ട്രേലിയയിൽ നടക്കുന്ന ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിന്‍റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാനാണ് വിസ്‌മയ ക്യാച്ചെടുത്തത്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മത്സരത്തിലാണ് ഇം​​ഗ്ലീഷ് താരത്തിന്റെ പറക്കും ക്യാച്ച് പിറന്നത്.

റെനഗേഡ്‌സ് ഇന്നിങ്സിലെ 18ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജോര്‍ദാന്‍റെ പറന്ന് പിടിത്തം. ഫവാദ് അഹമ്മദിന്‍റെ പന്തില്‍ സിക്‌സിനായുള്ള ഡാന്‍ ക്രിസ്റ്റ്യന്‍റെ ശ്രമം ക്രിസ് ജോർദാന്റെ മാസ്മരിക ക്യാച്ചിൽ അവസാനിച്ചു. ലോങ് ഓണില്‍ നിന്ന് ഓടിയെത്തിയാണ് ജോര്‍ദാന്‍ അത്യു​ഗ്രൻ ഡൈവിങിലൂടെ പന്ത് പിടിച്ചത്.

ക്രിസ് ജോര്‍ദാനെ അഭിനന്ദിച്ച് ഐസിസിയും രംഗത്തെത്തി. ക്യാച്ചിന്‍റെ വീഡിയോ ബിഗ് ബാഷ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.  

മത്സരത്തിൽ പെര്‍ത്ത് സ്‌കോച്ചേഴ്സ് 11 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് ടീം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 196 റണ്‍സെടുത്തു.
മറുപടി പറഞ്ഞ മെല്‍ബണിന്‍റെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസിൽ അവസാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും