കായികം

ഫിർമിനോ രക്ഷകനായി ;  ക്ലബ് ലോകകപ്പ് കിരീടം ലിവർപൂളിന്

സമകാലിക മലയാളം ഡെസ്ക്

ദോഹ : ക്ലബ് ലോകകപ്പ് കിരീടം ലിവർപൂളിന്. ഫൈനലിൽ  ബ്രസീലിയൻ ക്ലബ് ഫ്ലെമങ്കോയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. മൽസരത്തിന്റെ 99–ാം മിനിറ്റിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ നേടിയ ​ഗോളിലാണ് ചെമ്പട കിരീടം ഉയർത്തിയത്.

ബോക്സിലേക്കു പറന്നുവന്ന സാദിയോ മാനെ, ഓടിയെത്തിയ ഫിർമിനോയ്ക്കു മറിച്ച പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി വലയ്ക്കുള്ളിലെത്തിച്ചു.  മത്സരത്തിന്റെ 40–ാം സെക്കൻഡിൽ കിട്ടിയ മികച്ച ഗോൾ അവസരം ഫിർമിനോ പാഴാക്കിയിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് മൽസരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.

ഇൻജറി ടൈമിൽ (90+1) സാദിയോ മാനെയെ വീഴ്ത്തിയതിനു ലിവർപൂളിന് അനുകൂലമായി റഫറി പെനൽറ്റി വിളിച്ചെങ്കിലും വിഎആറിൽ തീരുമാനം മാറി. കളിയുടെ ആദ്യ10 മിനിറ്റിൽ ലിവർപൂളിന്റെ തുടരെത്തുടരെയുള്ള ആക്രമണത്തിൽ ഫ്ലെമങ്കോ ഇളകിയെങ്കിലും വീഴാതെ പിടിച്ചുനിന്നു. ബ്രസീൽ ക്ലബ് പതിയെപ്പതിയെ കളിയിലേക്കു തിരിച്ചെത്തി.

സലായും ഫിർമിനോയും ഇരച്ചുകയറിയപ്പോൾ ഫ്ലെമങ്കോ തിരിച്ചടിച്ചത് ബ്രൂണോ ഹെൻറിക്കിന്റെ മികവിലാണ്. 77–ാം മിനിറ്റിൽ സലാ പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ലൂസേഴ്സ് ഫൈനലിൽ അൽഹിലാലിനെ കീഴടക്കി മെക്സിക്കോ ക്ലബ് മോൺടെറി 3–ാം സ്ഥാനം നേടി. നിശ്ചിത സമയത്ത് ഇരുടീമുകളും 2 വീതം ഗോളുകൾ നേടി തുല്യത പാലിച്ചു. ഷൂട്ടൗട്ടിൽ 4–3ന് മോൺടെറി വിജയം നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും