കായികം

'മുഹമ്മദ് ഷമി, മാല്‍ക്കം മാര്‍ഷലിനെ ഓര്‍മിപ്പിക്കുന്നു'; പ്രശംസയുമായി ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: 2019ല്‍ ഏകദിന പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പ് പോരാട്ടത്തില്‍ ഹാട്രിക്ക് നേടിയതടക്കം ഈ വര്‍ഷം താരം അവിസ്മരണീയ പ്രകടനങ്ങളാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ പുറത്തെടുത്തത്. 42 വിക്കറ്റുകളാണ് ഈ വര്‍ഷം ഏകദിനത്തില്‍ മാത്രം ഷമി വീഴ്ത്തിയത്. 

ഷമിയെ പ്രശംസിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗാവസ്‌കര്‍. ഷമിയെ വെസ്റ്റിന്‍ഡീസ് ഇതിഹാസ പേസറായ മാല്‍ക്കം മാര്‍ഷലിനോടുപമിച്ചാണ് ഗാവസ്‌കര്‍ അഭിനന്ദിച്ചത്. ഷമി ചിലപ്പോള്‍ മാര്‍ഷലിനെ ഓര്‍മിപ്പിക്കുന്നതായി ഗാവസ്‌കര്‍ പറഞ്ഞു. 

നിലവിലെ ഇന്ത്യന്‍ ടീമിലെ ഇഷ്ടപെട്ട പേസ് ബൗളര്‍ ആരെന്ന ചോദ്യത്തിന് ഗാവസ്‌കര്‍ ഷമിയുടെ പേരാണ് പറഞ്ഞത്. ''അഗാധ നിദ്രയില്‍ നിന്ന് എന്നെ ഞെട്ടി ഉണര്‍ത്തുന്ന വിന്‍ഡീസ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിനെ, ഷമി ഓര്‍മിപ്പിക്കുന്നു'' എന്നായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. 

നേരത്തെ ഷമിയെ ചീറ്റപ്പുലിയുമായി ഗാവസ്‌കര്‍ താരതമ്യപ്പെടുത്തിയിരുന്നു. ഇരയെ കീഴ്‌പ്പെടുത്താന്‍ കുതിക്കുന്ന ചീറ്റപ്പുലിക്ക് സമാനമാണ് ഷമിയുടെ ബൗളിങ് എന്നാണ് അദ്ദേഹം താരത്തിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി