കായികം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി20യുടെ വേദി മാറ്റി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ ആദ്യ ട്വന്റി20യുടെ വേദി ബംഗളൂരുവില്‍ നിന്നും മാറ്റി. വിശാഖപട്ടണത്തേക്കാണ് വേദി മാറ്റിയത്. ഫെബ്രുവരി 24ന് നടക്കുന്ന മത്സരത്തിനായി സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കിയതോടെയാണ് വേദി മാറ്റിയത്. 

രണ്ടാം ട്വന്റി20 ഫെബ്രുവരി 27ന് ബംഗളൂരുവില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എയ്‌റോ ഇന്ത്യ ഷോയ്ക്ക് സുരക്ഷ ഒരുക്കേണ്ടതിനാല്‍ അന്നേ ദിവസം നടക്കുന്ന ട്വന്റി20ക്ക് വേണ്ട സുരക്ഷ ഒരുക്കാനാവില്ലെന്ന് ബംഗളൂരു പൊലീസ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. ഇതോടെ രണ്ട് ട്വന്റി20കളുടേയും വേദി വെച്ചുമാറാന്‍ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും തീരുമാനിച്ചു. ഇതിന് ബിസിസിഐയുടെ അനുമതിയും ലഭിച്ചു. 

രണ്ട് ട്വന്റി20യും, അഞ്ച് ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. 2019 ലോക കപ്പിനുള്ള മുന്നൊരുക്കമായിട്ടാണ് പരമ്പരയെ ഇരു ടീമുകളും കാണുന്നത്. ഓസ്‌ട്രേലിയയില്‍ ചെന്ന് ഇന്ത്യ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ പിടിച്ചതോടെ പരമ്പരയില്‍ മുന്‍തൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍