കായികം

ഇത് ഇന്ത്യയുടെ 'ഫൈവ് ഇയര്‍ ചലഞ്ച്', കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്


ഹാമില്‍ട്ടണിലേത് പോലെ നാണം കെട്ട തോല്‍വിയിലേക്ക് പോകുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ഇന്ത്യ തിരിച്ചടിച്ചത് വെല്ലിങ്ടണില്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റും ഏകദിനവും ജയിച്ച ചരിത്രം തീര്‍ത്ത്‌ വന്ന ഇന്ത്യ കീവീസ് മണ്ണിലും പ്രത്യേകതകളോടെയാണ് ജയം പിടിക്കുന്നത്. പരമ്പര 4-1ന് സ്വന്തമാക്കിയതോടെ ന്യൂസിലാന്‍ഡ് മണ്ണില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമായി അത്. അഞ്ച് വര്‍ഷം മുന്‍പ് നാല് ഏകദിനങ്ങള്‍ തോറ്റ് നാണം കെട്ട് തിരിച്ചു പോന്നതിനുള്ള മറുപടി. കീവീസ് പരമ്പര അവസാനിക്കുമ്പോള്‍ കണക്കുകള്‍ ഇങ്ങനെയാണ്.

  • 2008-09ലെ പരമ്പരയില്‍ 3-1ന് കീവീസിനെതിരെ ജയം പിടിച്ചതായിരുന്നു ഇതിന് മുന്‍പുള്ള ഇന്ത്യയുടെ മികച്ച ജയം. 
  • ഈ പരമ്പരയ്ക്ക് മുന്‍പ് ഒടുവില്‍ ഒരു പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് വട്ടം ഇന്ത്യ ഓള്‍ ഔട്ട് ആവുന്നത് 2015ലാണ്. ബംഗ്ലാദേശിനെതിരെയായിരുന്നു. 2015 ലോക കപ്പിന് ശേഷമുള്ള ആദ്യ രണ്ട് ഏകദിനങ്ങള്‍.
  • വെല്ലിങ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് കീവീസ് വഴങ്ങിയത്. 2016ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ, 2017ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ, 2018ല്‍ ഇംഗ്ലണ്ടിനെതിരേ, 2019ല്‍ ഇപ്പോള്‍ ഇന്ത്യക്കെതിരേയും. 
  • 2016ലെ ന്യൂസിലാന്‍ഡിനെതിരായ ഹോം സീരീസില്‍ സെഞ്ചുറി നേടിയതിന് ശേഷം ഇത് ആദ്യമായിട്ടാണ് രോഹിത് ശര്‍മ ഒരു പരമ്പരയില്‍ സെഞ്ചുറി നേടാതെ പോവുന്നത്. 
  • അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരം പോലും സെഞ്ചുറി നേടാതെ പോവുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ്. 
  • ഏകദിനത്തില്‍ തുടരെ ജാദവിന്റെ ഇരകളാകുന്നവര്‍- ടോം ലാതം, മുസ്തഫിസുര്‍, കെയിന്‍ വില്യംസന്‍.-രണ്ട് വട്ടം വീതം. 
  • 20 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം 250 മുകളില്‍ ഇന്ത്യ സ്‌കോര്‍ ചെയ്തത് രണ്ടാം വട്ടം. 1983ല്‍ സിംബാബ്വെയ്‌ക്കെതിരെ 9-4 എന്ന് നിന്നിടത്ത് നിന്നും എട്ട് വിക്കറ്റിന് 266 റണ്‍സ് എന്നതിലേക്ക് ഇന്ത്യ എത്തിയിരുന്നു. 
  • ഉപയകക്ഷി പരമ്പരയില്‍ ന്യൂസിലാന്‍ഡ് നാല് ഏകദിനങ്ങള്‍ തോല്‍ക്കുന്നത് ഇത് നാലാം വട്ടം മാത്രം. 

  •  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്