കായികം

രണ്ട് പരമ്പര നേട്ടങ്ങൾ; റാങ്കിങിൽ രണ്ടാം സ്ഥാനം വിടാതെ ഇന്ത്യ; ഇം​ഗ്ലണ്ടുമായി അകലം കുറയും 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഓസ്ട്രേലിയ, ന്യൂസിലന്‍‍ഡ് ടീമുകൾക്കെതിരായ പരമ്പര വിജയം ഏകദിന റാങ്കിങിൽ ഇന്ത്യക്ക് റാങ്കിങ് പോയിന്റിൽ നേരിയ മുന്നേറ്റം സാധ്യമാക്കി. എന്നാൽ സ്ഥാനം രണ്ടിൽ തന്നെ തുടരുകയാണ്. പരമ്പര ജയത്തോടെ സ്ഥാനത്തുള്ള ഇംഗ്ലണ്ടുമായുള്ള പോയിന്റുകളുടെ അകലം കുറക്കാൻ ഇന്ത്യക്ക് സാധിച്ചു. 

കിവികൾക്കെതിരെ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയെങ്കിലും 122 റേറ്റിങ് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു തന്നെയാണ്. 126 പോയിന്റുമായാണ് ഇംഗ്ലണ്ട് ഒന്നാമതുള്ളത്. ഇന്ത്യക്കെതിരായ തോല്‍വിയോടെ മൂന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്തേക്ക് വീണു.

ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായ എംഎസ് ധോണി മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര തന്നെയാണ് ബൗളിങിൽ ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍ ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 12 വിക്കറ്റുമായി തിളങ്ങിയ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ബൗളര്‍മാരുടെ റാങ്കിങില്‍ മൂന്നാം സ്ഥാനത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്