കായികം

ലോക കപ്പില്‍ സാധ്യത ഇന്ത്യയ്ക്ക് തന്നെ, നമുക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്‌ ഇവരെല്ലാമെന്ന് സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോക കപ്പില്‍ സാധ്യത ഇന്ത്യയ്ക്ക് തന്നെയാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകത്തിന്റെ ഏത് ഭാഗത്തും, ഏത് പിച്ചിലും മികവ് പുലര്‍ത്താന്‍ സാധിക്കുന്ന ടീം ഇന്ത്യയുടെ പ്രകടനം സന്തോഷിപ്പിക്കുന്നതാണെന്നും സച്ചിന്‍ പറഞ്ഞു. 

കോഹ് ലിക്ക് കീഴില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 5-1നും, ഓസ്‌ട്രേലിയയ്‌ക്കെതിരെ 2-1നും, ന്യൂസിലാന്‍ഡിനെതിരെ 4-1നും പരമ്പര ഇന്ത്യ നേടിയത് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ വാക്കുകള്‍. ഇന്ത്യയ്ക്കാണ് ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത എന്ന് പറയുവാന്‍ എനിക്ക് മടിയില്ല. വിന്‍ഡിസിനെതിരെ ഇംഗ്ലണ്ട് തകര്‍ന്നുവെങ്കിലും ഏകദിനത്തിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുക, ഇംഗ്ലണ്ടായിരിക്കും. ന്യൂസിലാന്‍ഡ് കറുത്ത കുതിരകളാകും. ഇന്ത്യക്കെതിരെ ഈ പരമ്പരയില്‍ അവര്‍ പരാജയപ്പെട്ടു. എന്നാല്‍ ഇപ്പോഴത്തെ ന്യൂസിലാന്‍ഡ് നല്ല സംഘമാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു. 

സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും കൂടിയെത്തുന്ന ഓസ്‌ട്രേലിയയുടെ ലോക കപ്പ് സംഘം ശക്തമാണ്. എന്നാല്‍ ഏതാനും ഓവറുകളിലെ മോശം പ്രകടനം അവര്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തും. കഴിഞ്ഞ പരമ്പരകളില്‍ നിന്നും അത് വ്യക്തമായതാണ്. ഏകദിനത്തില്‍ ഏതാനും മോശം ഓവറുകള്‍ വഴങ്ങേണ്ടി വന്നാല്‍ കളിയുടെ 50 ശതമാനവും കയ്യില്‍ നിന്നും പോകുമെന്നും സച്ചിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു