കായികം

ആ കാത്തിരിപ്പ് ആദ്യ ട്വന്റി20യില്‍ തീരുമോ? ഒരുമിച്ച് കളിക്കാന്‍ ഒരുങ്ങി ക്രുനാലും ഹര്‍ദിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ അത് ക്രുനാല്‍ പാണ്ഡ്യയ്ക്കും ഹര്‍ദിക് പാണ്ഡ്യയ്ക്കും സ്‌പെഷ്യലാവും. ഹര്‍ദിക്കിനൊപ്പം ക്രുനാലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇരുവരും ആദ്യമായി ഒരുമിച്ച് കളിക്കുന്ന മത്സരമാവും അത്. 

ഇന്ത്യക്കായി ഒരു കളിയിലെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സഹോദരങ്ങളാവും ഹര്‍ദിക്കും ക്രുനാലും. പത്താന്‍, അമര്‍നാഥ് സഹോദരങ്ങളാണ് ഹര്‍ദിക്കിനും ക്രുനാലിനും മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. മൊഹിന്ദര്‍ അമര്‍നാഥും, സുരീന്ദര്‍ അമര്‍നാഥും ഒരുമിച്ച് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആഘോഷിക്കപ്പെട്ട സഹോദര കൂട്ടുകെട്ട് ഇര്‍ഫാന്‍ പഠാന്റേയും യൂസഫ് പഠാന്റേയുമായിരുന്നു. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ എട്ടാം വിക്കറ്റില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്താണ് അവര്‍ 172 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ ജയിച്ചു കയറ്റിയത്. ഇംഗ്ലണ്ട് പരമ്പരയില്‍ ക്രുനാലിനും ഹര്‍ദിക്കിനും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനുള്ള സാധ്യത തെളിഞ്ഞെങ്കിലും ക്രുനാലിന് സ്ഥാനം പിടിക്കുവാനായില്ല. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്രുനാല്‍ പാണ്ഡ്യ അരങ്ങേറ്റം കുറിച്ചെങ്കിലും ഹര്‍ദിക്ക് പരിക്കിനെ തുടര്‍ന്ന് ആ പരമ്പരയില്‍ ഇല്ലായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നിരവധി തവണ ഇരുവരും ഒരുമിച്ചു കളിച്ചു കഴിഞ്ഞു. 2015ല്‍ ഹര്‍ദിക് മുംബൈയില്‍ എത്തിയപ്പോള്‍ ക്രുനാല്‍ 2016ലാണ് മുംബൈയ്‌ക്കൊപ്പം ചേരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു