കായികം

വിവാദ പരാമര്‍ശങ്ങള്‍; ഹര്‍ദിക്കിനും രാഹുലിനും കരണിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചാറ്റ് ഷോയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കെ.എല്‍.രാഹുലിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും, കരണ്‍ ജോഹറിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജോധ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും എതിരായ സസ്‌പെന്‍ഷന്‍ ബിസിസിഐ പിന്‍വലിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ക്ക് തിരിച്ചടിയായി കേസ് രജിസ്റ്റര്‍ ചെയ്തത്. 

കളിക്കാരുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പുറമെ, പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയോടെ ടീമില്‍ തിരിച്ചെത്തിയ ഹര്‍ദിക് ബാറ്റുകൊണ്ടും പന്തുകൊണ്ടും താന്‍ എത്രമാത്രം അവിഭാജ്യഘടകമാണ് ടീമിനെന്ന് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ കെ.എല്‍.രാഹുലിന് വിവാദത്തിന് മുന്‍പുണ്ടായിരുന്ന ഫോമില്ലായ്മയില്‍ നിന്നും കരകയറുവാനായിട്ടില്ല. 

കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഹര്‍ദിക്കിനും രാഹുലിനും എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ബിസിസിഐ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരായ അന്വേഷണത്തിന് ഓംബുഡ്‌സ്മാനെ നിയോഗിക്കണം എന്ന ആവശ്യവും സിഒഎ സുപ്രീംകോടതിക്ക് മുന്‍പാകെ വെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി