കായികം

സന്ദീപ് വാര്യര്‍ റെസ്റ്റ് ഓഫ് ഇന്ത്യാ ടീമില്‍; അജിങ്ക്യ രഹാനെ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിന്റെ ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ റസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കാഴ്ചവെച്ച മികച്ച ബൗളിംഗ് പ്രകടനമാണ് സന്ദീപ് വാര്യരെ സെലക്ഷന്‍ കമ്മറ്റി പരിഗണിക്കാന്‍ ഇടയാക്കിയത്. ഫെബ്രുവരി 12ന് നാഗ്പൂരില്‍ ആരംഭിക്കുന്ന ഇറാനിട്രോഫിയില്‍ രഞ്ജി ചാമ്പ്യന്‍മാരായ വിദര്‍ഭയ്‌ക്കെതിരെയാണ് റസ്റ്റ് ഓഫ് ഇന്ത്യയുടെ മത്സരം. 

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് റസ്റ്റ് ഓഫ് ഇന്ത്യയുടെ നായകന്‍. ഇന്ത്യന്‍ ടീമംഗങ്ങളായിരുന്ന മായങ്ക് അഗര്‍വാള്‍, ശ്രേയസ്സ് അയ്യര്‍, ഹനുമാ വിഹാരി എന്നിവരും ടീമിലുണ്ട്. ഇഷാന്‍ കിഷനാണ് കീപ്പര്‍. ഇതോടൊപ്പം ഇന്ത്യാ എ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎല്‍ രാഹുലാണ് ക്യാപ്റ്റന്‍. മറുനാടന്‍ മലയാളി കരുണ്‍ നായരും, കേരളാ രഞ്ജി ടീമംഗം ജലജ് സക്‌സേനയും ടീമിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി