159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കി രോഹിത് ശര്‍മയുടെ വെടിക്കെട്ട്. എന്നാല്‍ രോഹിത് ശര്‍മയേയും, ശിഖര്‍ ധവാനേയും അടുത്തടുത്ത് മടക്കി കീവീസ് കളിയിലേക്ക് തിരികെ വന്നു. 29 പന്തില്‍ നിന്നും മൂന്ന് ഫോറും നാല് സിക്സും പറത്തി 50 റണ്‍സ് എടുത്ത രോഹിത്തിനെ അര്‍ധശതകം പിന്നിട്ടതിന്റെ തൊട്ടടുത്ത ബോളില്‍ സൗത്തി മടക്കുകയായിരുന്നു.
9.2 ഓവറില്‍ 79 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് രോഹിത് മടങ്ങിയത്. രോഹിത് ആക്രമിച്ചു കളിച്ചപ്പോള്‍ പതിയെയായിരുന്നു ശിഖര്‍ ധവാന്റെ ബാറ്റിങ്. എന്നാല്‍ പത്താമത്തെ ഓവറിലെ അവസാന പന്തില്‍ ധവാനെ ഫെര്ഗൂസന് ഗ്രാന്‍ഡ്ഹോമിന്റെ കൈകളിലെത്തിച്ചു. 31 പന്തില്‍ നിന്നും 30 റണ്‍സായിരുന്നു ഈ സമയം ധവാന്റെ സ്കോര്‍. അതിനിടെ ട്വന്റി20 ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ മാര്ട്ടിന് ഗപ്റ്റിലിനെ പിന്നിലേക്ക് മാറ്റി രോഹിത് ഒന്നാമത് എത്തുകയും ചെയ്തു. രണ്ടാം ട്വന്റി20യില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് രോഹിത്തിന്റെ നേട്ടം. 2,288 റണ്‍സാണ് ഇപ്പോള്‍ ട്വന്റി20യിലെ രോഹിത്തിന്റെ സമ്പാദ്യം.
ആദ്യം ബാറ്റ് ചെയ്ത കീവീസ് ഗ്രാന്‍ഡ്ഹോമിന്റെ ഇന്നിങ്സ് ബലത്തില്‍ 158 എന്ന സ്കോറിലേക്കെത്തി. ബാറ്റിങ് ആക്രമണത്തിന് തുനിഞ്ഞെത്തിയ കീവീസ് നിരയെ ക്രുനാല്‍ പാണ്ഡ്യയാണ് തുടക്കത്തില്‍ കുഴക്കിയത്. ഗ്രാന്ഡ്ഹോമിനൊഴികെ മറ്റ് ബാറ്റ്സ്മാന്മാര്ക്ക് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും റണ്‍സ് വാരിക്കൂട്ടുവാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ