കായികം

മരിച്ചുപോയിട്ടും ദയയില്ല, സലയെ അധിക്ഷേപിച്ച് സതാംപ്ടണിന്റെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനിയന്‍  താരത്തിന്റെ ദാരുണാന്ത്യം ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണ് നനയിച്ചിരുന്നു. എന്നാല്‍ ഫുട്‌ബോല്‍ ഗ്രൗണ്ടിലെ ആവേശപ്പോരിലേക്ക് എത്തുമ്പോള്‍ മരണത്തിന് കീഴടങ്ങിയ സലയേയും ആരാധകര്‍ വെറുതെ വിടുന്നില്ല. സതാംപ്ടണ്‍-കാര്‍ഡിഫ് സിറ്റി മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 

ശനിയാഴ്ച നടന്ന പ്രീമിയര്‍ ലീഗ് പോരിന് ഇടയില്‍ കാര്‍ഡിഫ് സിറ്റി ആരാധകര്‍ക്ക് നേരെ സതാംപ്ടണിന്റെ ആരാധകര്‍ വിമാനത്തിന്റെ ആംഗ്യം കാണിക്കുകയായിരുന്നു. കാര്‍ഡിഫ് സിറ്റിയുടെ ആരാധകരെ ഇങ്ങനെ അധിക്ഷേപിച്ച തങ്ങളുടെ രണ്ട് ആരാധകരെ പിടികൂടിയെന്നും, പൊലീസ് അവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും സതാംപ്ടണ്‍ വ്യക്തമാക്കി. 

ഇത്തരം പ്രതികരണങ്ങള്‍ക്ക് നേരെ സഹിഷ്ണുതയുണ്ടാവില്ല. പിടികൂടിയ ആ രണ്ട് ആരാധകര്‍ക്ക്‌ സതാംപ്ടണിന്റെ കളി കാണുവാന്‍ എത്തുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുമെന്നും ക്ലബ് വ്യക്തമാക്കി. ഇരു ടീം അംഗങ്ങളും മത്സരത്തിന് മുന്‍പ് ഒരു മിനിറ്റ് മൗനം ആചരിച്ചായിരുന്നു സലയ്ക്ക് യാത്രയയപ്പ് നല്‍കിയത്. ജനുവരി 21നാണ് നാന്റ്‌സില്‍ നിന്നും കാര്‍ഡിഫ് സിറ്റിയിലേക്ക്് പറന്ന സലയുടെ വിമാനം അപ്രത്യക്ഷമായത്. ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് വിമാനം തകര്‍ന്നു വീണായിരുന്നു അപകടം. കടലില്‍ പതിഞ്ഞ വിമാനാവശിഷ്ടങ്ങളില്‍ നിന്നും സ്വകാര്യ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുതയും ഇത് സലയുടേതെന്ന് ഫെബ്രുവരി എട്ടോടെ ഉറപ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം