കായികം

സ്‌ട്രെയ്റ്റ് ഡ്രൈവ് വന്നടിച്ചത് തലയില്‍, പേസര്‍ ദിന്‍ഡയ്ക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ പേസര്‍ അശോക് ദിന്‍ഡയ്ക്ക്കളിക്കിടെ പരിക്കേറ്റു. ബാറ്റ്‌സമാന്റെ സ്‌ട്രെയ്റ്റ് ഡ്രൈവ് കൊണ്ടാണ് ദിന്‍ഡയുടെ തലയ്ക്ക് പരിക്കേറ്റത്. സിടി സ്‌കാനിന് വിധേയമാക്കിയ താരത്തിന് രണ്ട് ദിവസത്തെ വിശ്രമം നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ഈഡന്‍ ഗാര്‍ഡനില്‍ പരിശീലമ മത്സരത്തിന് ഇടയിലാണ് സംഭവം. വിവേക് സിങ് എന്ന ബാറ്റ്‌സ്മാന്റെ ബാറ്റില്‍ നിന്നുമാണ് ദിന്‍ഡയെ പരിക്കേല്‍പ്പിച്ച സ്‌ട്രെയ്റ്റ് ഡ്രൈവ് വരുന്നത്. സ്‌ട്രെയ്റ്റ് ഡ്രൈവ് അതിവേഗത്തില്‍ ദിന്‍ഡയുടെ മുഖത്തിന് നേര്‍ക്ക് വന്നു. ക്യാച്ചെടുക്കാനുള്ള സമയവും അവിടെ ഉണ്ടായില്ല. 

രഞ്ജി ട്രോഫി സീസണിന് ശേഷം കളിക്കാര്‍ക്കുള്ള ബംഗാളില്‍ ടീം അംഗങ്ങള്‍ക്കുള്ള ക്യാംപ് ആയിരുന്നു ഇത്. ദിന്‍ഡ ഉള്‍പ്പെടെ നിരവധി ബംഗാള്‍ താരങ്ങള്‍ പരിശീലന മത്സരം കളിക്കാനെത്തി. എന്നാല്‍ ദിന്‍ഡയ്ക്കത് മോശം ദിവസമായിരുന്നു.2010ലാണ് ദിന്‍ഡ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അവസാന ഏകദിനം കളിച്ചത് 2013ലും. ഐപിഎല്ലില്‍ 2017ന് ശേഷം കളിക്കാന്‍ ദിന്‍ഡയ്ക്കായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ