കായികം

ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ്, ഏറെ ഇഷ്ടപ്പെട്ടത് ഏതെന്ന് പൂജാര പറയുന്നു

സമകാലിക മലയാളം ഡെസ്ക്

നിലവില്‍ ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പൂജാര. ക്രീസിലിങ്ങനെ പാറപോലെ നിലയുറപ്പിക്കുമ്പോള്‍ പൂജാരയെ പ്രകോപിപ്പിച്ച് പുറത്താക്കുവാനുള്ള വഴിയും എതിര്‍താരങ്ങള്‍ തേടും. ഓസ്‌ട്രേലിയയില്‍ ഇത് കണ്ടതാണ്. തനിക്ക് നേരെ ഉയര്‍ന്ന സ്ലെഡ്ജിങ്ങുകളില്‍ ഏറെ ഇഷ്ടപ്പെട്ടത് ഏതാണെന്ന് പറയുകയാണ് പൂജാര ഇപ്പോള്‍. 

ഓസീസ് പരമ്പരയില്‍ സ്ലെഡ്ജ് ചെയ്യപ്പെടുന്ന നിരവധി നിമിഷങ്ങളുണ്ടായി. ആദ്യ ടെസ്റ്റിന് ഇടയില്‍ തന്നെ പെയ്‌നും, നഥാന്‍ ലിയോണും സ്ലെഡ്ജ് ചെയ്തു വന്നു. പക്ഷേ എനിക്ക് കൂടുതല്‍ തമാശയായി തോന്നിയത് മറ്റൊന്നാണ്. മൂന്നാം ടെസ്റ്റിലായിരുന്നുവോ, നാലാം ടെസ്റ്റിലാണോ അത് നടന്നത് എന്ന് ഓര്‍മയില്ല. എന്റെയടുത്തേക്ക് വന്ന ലിയോണ്‍ ചോദിച്ചു, നിങ്ങള്‍ക്ക് ബാറ്റ് ചെയ്ത് ബോറടിച്ചില്ലേ? നിങ്ങള്‍ ഇപ്പോഴെ കുറേ റണ്‍സ് നേടിക്കഴിഞ്ഞു എന്നുമാണ് ലയോണ്‍ എന്നോട് പറഞ്ഞത്. 

എന്നാല്‍ എനിക്ക് നേരെ ഓസീസ് താരങ്ങള്‍ നടത്തിയ സ്ലെഡ്ജിങ്ങില്‍ ഏറെ ഇഷ്ടപ്പെട്ടത് മറ്റൊന്നാണെന്നും പൂജാര പറയുന്നു. 2017ല്‍ റാഞ്ചിയില്‍ കളിക്കുമ്പോഴായിരുന്നു അത്. ഒരു ഓസീസ് താരം എന്റെ അടുത്തേക്ക് വന്നു പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ ഔട്ടായില്ലാ എങ്കില്‍ ഞങ്ങള്‍ക്ക് വീല്‍ച്ചെയര്‍ ആവശ്യപ്പെടേണ്ടി വരും എന്ന്. ആ സമയം 170 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് നില്‍ക്കുകയാണ് ഞാന്‍. എന്നും ഓര്‍മയില്‍ നില്‍ക്കുന്ന സ്ലെഡ്ജിങ് അതാണെന്നും പൂജാര പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍