കായികം

ലോക കപ്പിന് പിന്നാലെ ധോനി വിരമിക്കുമോ? ചീഫ് സെലക്ടര്‍ മറുപടി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ധോനി അടുത്ത് തന്നെ വിരമിക്കുമോ? 2018 മുതല്‍ ക്രിക്കറ്റ് ചര്‍ച്ചകളുടെ ഭാഗമാണ് ഈ ചോദ്യം. കോര്‍ട്ടിലെ പ്രകടനം മോശമാകുമ്പോള്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററോട് ചോദിക്കുന്ന അതേ ചോദ്യം. ഇന്ത്യന്‍ കുപ്പായത്തില്‍ ധോനിയുടെ അവസാനമായി ഇറങ്ങുന്നത് ലോക കപ്പിലാകും എന്നാണ് ഇപ്പോള്‍ ഉയരുന്ന വിലയിരുത്തലുകള്‍. അതില്‍ പ്രതികരണവുമായി എത്തുകയാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. 

ലോക കപ്പിന് പിന്നാലെ വിരമിക്കണം എന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ധോനിയുമായി ഞങ്ങള്‍ നടത്തിയിട്ടില്ല. ഇനി സംസാരിക്കുവാനും പോകുന്നില്ല. കാരണം, ഇതുപോലെ വലിയ ടൂര്‍ണമെന്റുകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അത്തരം ചിന്തകള്‍ അവരുടെ ശ്രദ്ധ കളയും. എല്ലാ ഊര്‍ജവും ലോക കപ്പിലേക്ക് മാറ്റിവയ്ക്കുമ്പോള്‍ അത്തരം നീക്കങ്ങള്‍ ഉണ്ടാവുന്നത് ശരിയല്ലെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

വരുന്ന ലോക കപ്പിലെ വിരാട് കോഹ് ലിയും രോഹിത് ശര്‍മയുമല്ല, ധോനിയായിരിക്കും ഇന്ത്യയുടെ പ്രധാന ഘടകമാവുക എന്നും അദ്ദേഹം പറഞ്ഞു. കീവീസിലും ഓസീസിലും ധോനി കളിച്ച വിധം കൊണ്ട് തന്നെ വ്യക്തമാണ്. തന്റെ തനത് ശൈലിയില്‍ കളിക്കുകയാണ് ധോനി. ഈ ധോനിയെയാണ് നമുക്കറിയുന്നത്. വിക്കറ്റ് കീപ്പിങ്ങിലായാലും, കോഹ് ലിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിലായാലും, കളിക്കാരെ പ്രചോദിപ്പിക്കുന്നതിലായാലും, ലോക കപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ് ധോനിധോനിയെന്നും അദ്ദേഹം പറഞ്ഞു. 

2018ല്‍ 13 ഇന്നിങ്‌സില്‍ നിന്നും 275 റണ്‍സ് മാത്രമാണ് ധോനി നേടിയത്. എന്നാല്‍ 2019ല്‍ കളിച്ച അഞ്ച് ഏകദിനങ്ങളില്‍ നിന്നും 242 റണ്‍സ് ധോനി നേടിക്കഴിഞ്ഞു. ഇങ്ങനെ ആരാധകരുടേയും വിമര്‍ശകരുടേയും വായടപ്പിച്ചാണ് ധോനി ലോക കപ്പ് വര്‍ഷത്തിന് തുടക്കമിടുന്നത്. വിന്‍ഡിസിനും, ഓസീസിനും എതിരായ ട്വന്റി20 ടീമില്‍ നിന്ന് ധോനിയെ മാറ്റി നിര്‍ത്തിയിരുന്നു. 2020 ട്വന്റി20 ലോക കപ്പ് ടീമില്‍ ധോനി ഉണ്ടാവില്ലെന്നതിന്റെ സൂചനയായിട്ടാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്