കായികം

രഞ്ജിക്ക് പിന്നാലെ ഇറാനി ട്രോഫിയും; തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇരട്ടി മധുരം നുകര്‍ന്ന് വിദര്‍ഭ

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രഞ്ജി ട്രോഫി കിരീട നേട്ടത്തിന് പിന്നാലെ ഇറാനി ട്രോഫിയിലും മുത്തമിട്ട് വിദര്‍ഭ. റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ ഇറാനി ട്രോഫി വിദര്‍ഭ സ്വന്തമാക്കിയത്.

നേരത്തെ ഈ സീസണിലെ രഞ്ജികിരീടവും നേടിയിരുന്ന വിദര്‍ഭയ്ക്ക് ഇരട്ടി മധുരമാണ് ഈ കിരീട ജയം സമ്മാനിക്കുന്നത്. സ്‌കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ 330, 374/3 ഡിക്ലയേഡ്, വിദര്‍ഭ 425, 269/5.

വിദര്‍ഭ നേടിയ 95 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഫൈനലില്‍ നിര്‍ണായകമായത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഈ ലീഡ് അവരെ കിരീടത്തിലേക്ക് നയിച്ചു. മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഉയര്‍ത്തിയ 280 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭ ജയത്തിന് 11 റണ്‍സകലെയെത്തി നില്‍ക്കവേയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. 

ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കര്‍നേവാറാണ് കളിയിലെ കേമന്‍. റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഹനുമ വിഹാരി രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍