കായികം

അലക്സ് ഫെർ​ഗൂസൻ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് വീണ്ടുമെത്തുന്നു!

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിക്കാൻ ഓൾഡ് ട്രാഫോർഡിലേക്ക് സർ അലക്സ് ഫെർ​ഗൂസൻ വീണ്ടുമെത്തുന്നു. ഫെർ​ഗൂസന് കീഴിൽ 1999ൽ യുവേഫ ചാംപ്യൻസ് ലീഗ്, ഇംഗ്ലിഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നിവ സ്വന്തമാക്കി റെക്കോർഡ് ട്രിപ്പിൾ യുനൈറ്റഡ് ആഘോഷിച്ചിരുന്നു. ആ ആഘോഷങ്ങളുടെ ഇരുപതാം വർഷികത്തിന്റെ ഭാഗമായാണ് 77കാരനായ ഫെർഗൂസൻ വീണ്ടും വരുന്നത്.  

ചാംപ്യൻസ് ലീഗിൽ 2-1നു ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെയായിരുന്നു യുനൈറ്റഡിന്റെ വിജയം. 20ാം വാർഷികാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡിന്റെ ലെജൻഡ്സ് ടീം ബയേൺ മ്യൂണിക്ക് ടീമിനെ നേരിടും. ഈ മത്സരത്തിൽ യുനൈറ്റഡ് ലെജൻഡ്സിന്റെ പരിശീലകനായാണ് ഫെർഗൂസൻ വീണ്ടും തന്ത്രമോതാൻ ഡ​ഗൗട്ടിലെത്തുന്നത്. മെയ് 26നാണ് മത്സരം അരങ്ങേറുന്നത്. 

കഴിഞ്ഞ മെയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ഫെർഗൂസൻ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. യുനൈറ്റഡിന്റെ കളികൾ കാണാൻ ഇപ്പോൾ സ്റ്റേഡിയത്തിൽ എത്താറുമുണ്ട് ഫെർ​ഗി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി