കായികം

''ഞാനേറേ ദുഃഖിതനാണ്; ചെയ്യാവുന്നതില്‍ ചെറിയ കാര്യമാണിത്''- സഹായ ഹസ്തവുമായി ധവാനും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ താരം ശിഖര്‍ ധവാനും. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദര്‍ സെവാഗിനും ഗൗതം ഗംഭീറിനും പിന്നാലെയാണ് ധവാനും സഹായ ഹസ്തവുമായി രം​ഗത്തെത്തിയത്.

ഫെയ്​സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധവാൻ ഇക്കാര്യം വ്യക്തമാക്കിയത്. ആവുന്ന സഹായം ചെയ്യാൻ ആരാധകരോടും ധവാന്‍ നിര്‍ദേശിക്കുന്നുണ്ട്. സൈനിക വേഷത്തിലെത്തിയാണ് ധവാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ''മരിച്ചവരെ നമുക്ക് തിരിച്ചുകൊണ്ടുവരാനാകില്ല, ഈ ചെയ്യുന്നത് അവര്‍ക്കൊരു ആശ്വാസമാകുമെന്നും കരുതുന്നില്ല, ചെയ്യാവുന്നതില്‍ ചെറിയ കാര്യമാണിത്. ഞാനേറേ ദുഃഖിതനാണ് ''- ധവാന്‍ പറഞ്ഞു.

നേരത്തെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വീരേന്ദര്‍ സെവാഗ് അറിയിച്ചിരുന്നു. 

ഇക്കഴിഞ്ഞ 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിനു നേരെ നടന്ന ചാവേറാക്രമണത്തില്‍ മലയാളി ജവാന്‍ വസന്തകുമാറടക്കം 44 സൈനികരാണ് വീരമൃത്യു വരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി