കായികം

ഓസ്‌ട്രേലിയന്‍ പരമ്പര ഞങ്ങള്‍ ജയിക്കും, വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് വേണ്ടിയെന്ന് ഷമി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്കായി ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ജയിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. പുല്‍വമ ഒരിക്കലും ഓര്‍മയില്‍ നിന്നും മായില്ല. രാജ്യത്തിനായി പൊരുതാന്‍ തയ്യാറാണെന്നും ഷമി പറഞ്ഞു. 

നമുക്ക് വേണ്ടിയാണ് അവര്‍ ജീവന്‍ നഷ്ടപ്പെടുത്തിയത്. അവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി മറുത്തൊന്ന് ആലോചിക്കാതെ എല്ലാ ഇന്ത്യക്കാരും മുന്നോട്ടു വരേണ്ട സമയമാണ് ഇത്. വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ടത് എന്റെ കടമയാണെന്നും ഷമി പറഞ്ഞു. 

എല്ലാ ഇന്ത്യക്കാരേയും പോലെ രാജ്യത്തിന് വേണ്ടി പൊരുതാന്‍ ഇറങ്ങുവാന്‍ തയ്യാറാണ്, അത് ക്രിക്കറ്റ് ഫീല്‍ഡില്‍ മാത്രമല്ല. അതിന്റെ ഫലം എന്തായാലും അനുഭവിക്കാന്‍ തയ്യാറാണ്. ദേഷ്യമാണ് എന്നില്‍ നിറഞ്ഞിരിക്കുന്നത്. ഇപ്പോഴുണ്ടായ ആക്രമണം എന്റെ ഹൃദയത്തെ ഉലച്ചു. ഇതേ ചിന്തയായിരിക്കണം രാജ്യത്തെ ഓരോരുത്തര്‍ക്കും ഇപ്പോള്‍. 

സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും നമ്മള്‍ അതിനൊപ്പം നില്‍ക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരുന്ന പരമ്പര വിജയിച്ചാല്‍ അത് വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് സമര്‍പ്പിക്കണം എന്നാണ് എനിക്ക്. അവര്‍ക്ക് വേണ്ടി പരമ്പര ജയിക്കണം എന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം എന്നും ഇന്ത്യയുടെ പേസര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം