കായികം

റെയ്‌നയും പറയുന്നു; അച്ചുതണ്ട് ധോണി തന്നെ

സമകാലിക മലയാളം ഡെസ്ക്

മുറാദ്‌നഗര്‍: 2019ലെ ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത്. മുന്‍കാല താരങ്ങളില്‍ പലരും ആരൊക്കെ ടീമിലുണ്ടാകും ഉണ്ടാവില്ല തുടങ്ങി നിരവധി വിഷയങ്ങളില്‍ അഭിപ്രായവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ ലോകകപ്പിലെ ഇന്ത്യന്‍ സാധ്യതകളെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് റെയ്ന. 

ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയായിരിക്കുമെന്ന് റെയ്‌ന പറയുന്നു. ധോണിയുടെ പരിചയ സമ്പത്തും യുവ താരങ്ങളുമായി ആശയ വിനിമയം നടത്താനുള്ള മികവും ടീമിനെ ഒന്നാക്കി നിര്‍ത്താനുള്ള കഴിവും പ്രകടനത്തില്‍ സ്വാധീനിക്കും. ധോണിയുടെ ഈ നിര്‍ണായക റോള്‍ വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്തെ ബാല്‍ക്കണിയില്‍ ജൂലൈ 14ന് കിരീടവുമായി നില്‍ക്കാന്‍ കോഹ്‌ലിയെ സഹായിക്കുമെന്നും റെയ്‌ന നിരീക്ഷിക്കുന്നു. 

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. ടീമിലെ യുവ ബൗളര്‍മാര്‍ക്ക് ധോണിയുടെ സാന്നിധ്യം കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും റെയ്‌ന പറയുന്നു. ബാറ്റിങ് ലൈനപ്പില്‍ നാലാം സ്ഥാനത്താണ് ധോണി ഇറങ്ങേണ്ടതെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം