കായികം

പാക്കിസ്ഥാനുമായി കളിക്കേണ്ടതില്ല; ലോകകപ്പും ക്രിക്കറ്റുമൊന്നും രാജ്യത്തേക്കാള്‍ വലുതല്ല- മുന്‍ ഇന്ത്യന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ലോകകപ്പും ക്രിക്കറ്റുമൊന്നും രാജ്യത്തേക്കാള്‍ വലുതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

ലോകകപ്പെന്നല്ല ഇന്ത്യ ഒരു ടൂർണമെന്റിലും പാക്കിസ്ഥാനുമായി മത്സരിക്കേണ്ടതില്ലെന്ന് അസ്ഹര്‍ പറയുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനുമായി മത്സരിക്കേണ്ടതില്ലെന്ന മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായത്തെ താനും പിന്തുണയ്ക്കുന്നു. രാജ്യത്തേക്കാള്‍ വലുതല്ല ലോകകപ്പ് ക്രിക്കറ്റ്. വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെട്ട് ബിസിസിഐയും ഐസിസിയും തീരുമാനം എടുക്കണം. 

നേരത്തെ ഹര്‍ഭജന്‍ സിങ് ഈ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പാക് താരങ്ങളോട് വിരോധമൊന്നുമില്ല. അതേസമയം അതിലും വലുതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി