കായികം

ലോകകപ്പില്‍ സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യന്‍ താരം അപൂര്‍വി ചന്ദേല ; ലോകറെക്കോഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഐഎസ്എസ്എഫ് ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അപൂര്‍വ ചന്ദേലയ്ക്ക് സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലാണ് അപൂര്‍വിയുടെ നേട്ടം. 

ലോകറെക്കോഡ് കുറിച്ചാണ് അപൂര്‍വി നേട്ടം കരസ്ഥമാക്കിയത്. ഫൈനലില്‍ 252.9 പോയിന്റാണ് താരം നേടിയത്. ചൈനയുടെ ഴാ റോഴുവിനാണ് വെള്ളിമെഡല്‍. ചൈനയുടെ തന്നെ സു ഹോംഗിനാണ് വെങ്കലം. 

10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരവും അപൂര്‍വിയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഐഎസ്എസ്എഫ് ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ ഇടംപിടിച്ച അപൂര്‍വി 2020 ലെ ടോക്യോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി