കായികം

ആകാംക്ഷയോടെ ആരാധകർ; ലോകകപ്പിന് മുൻപേ ഇന്ത്യ തിളങ്ങാനൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വരാനിരിക്കുന്ന ലോകകപ്പിലടക്കം ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുക പുതിയ ജേഴ്സിയിൽ. ഏകദിന ലോകകപ്പ്‌ നടക്കുന്ന വർഷങ്ങളിൽ പുതിയ ജേഴ്സി പുറത്തിറക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ കുറച്ച് നാളുകളായി പിന്തുടരുന്ന ‌രീതിയാണ്. 2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിന് മുൻപും ഇന്ത്യ പുതിയ ജേഴ്സി പുറത്തിറക്കിയിരുന്നു. 

മാർച്ച് ഒന്നാം തീയതി‌ ഹൈദരാബാദിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്യുന്നത്. ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ പുത്തൻ ജേഴ്സിയണിഞ്ഞാകും ഇന്ത്യ കളിക്കുക.

2015 ലെ ഏകദിന ലോകകപ്പിന് ഒരു മാസം മുൻപാണ് ഇന്ത്യ പുതിയ ജേഴ്സി പുറത്തിറക്കിയത്. അന്ന് ഓസീസിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ പുതിയ ജേഴ്സി അണിഞ്ഞ് കളിച്ചതിന്‌ ശേഷമായിരുന്നു ലോകകപ്പിലും ഇന്ത്യ അതേ ജേഴ്സി ധരിച്ചത്. പുത്തൻ ജേഴ്സിയുടെ നിറത്തിലും ഡിസൈനിലും എന്തൊക്കെ മാറ്റമുണ്ടാകും എന്നറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്