കായികം

ദൈവം മെസിയല്ല, അത് സച്ചിനാണ്; ദൈവത്തേയും തിരുത്തി ബോളിവുഡ് താരം

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ദൈവം എന്നാണ് സച്ചിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിന്റെ മാത്രമല്ല, കായിക ലോകത്തെ തന്നെ ദൈവം സച്ചിന്‍ ആണെന്നാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന പറയുന്നത്. ബാഴ്‌സ സൂപ്പര്‍ താരം മെസിയല്ല, സച്ചിനാണ് ലോകത്തിലെ സ്‌പോര്‍ട്‌സ് ദൈവം എന്നാണ് ഖുറാനയുടെ വാക്കുകള്‍. 

സെവിയയ്‌ക്കെതിരെ ഹാട്രിക്കടിച്ച് ഒരിക്കല്‍ കൂടി മെസി ബാഴ്‌സയുടെ രക്ഷകനായപ്പോഴാണ് ട്വിറ്ററിലെ ദൈവം ട്വീറ്റുമായി എത്തിയത്. ഗോഡ് എന്ന പേരിലെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മെസിയുടെ തകര്‍പ്പന്‍ കളിക്ക് ശേഷം ഒരു ട്വീറ്റ് വന്നു. ഞാന്‍ പോവുന്നു, മെസി ഏറ്റെടുക്കട്ടെ എന്നായിരുന്നു ആ ട്വീറ്റ്. 

അത് റീട്വീറ്റ് ചെയ്ത് ഖുറാന തിരുത്തി, മെസിയല്ല സച്ചിന്‍ എന്ന്. കായിക ലോകത്തെ രണ്ട് പത്താം നമ്പറുകാരില്‍ ആരാണ് ഒന്നാമന്‍ എന്നതിലൂന്നിയ ചര്‍ച്ചകള്‍ എന്നും കായിക ലോകത്തിന് മുകളിലുണ്ട്. ഇരുവരില്‍ ആരാണ് ദൈവം എന്ന് പേരിന്റെ യഥാര്‍ഥ ഉടമ എന്നതിലൂന്നിയ പോര് ആരാധകരുടെ തലപുകച്ച് ഇനിയും മുന്നോട്ടു പോകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു