കായികം

ബൂമ്രയ്ക്ക് മുന്നില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ്; അശ്വിനെ പിന്നിലാക്കി ഒന്നാമതെത്തും

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണത്ത് ഒരു സാധ്യതയും ഇല്ലാതിരുന്ന ഇന്ത്യയെ ജയത്തോട് അടുപ്പിച്ചത് ബൂമ്രയുടെ അവസാന ഓവറിലെ കിടിലന്‍ ബൗളിങ്ങായിരുന്നു. ഡെത്ത് ഓവറുകളുടെ രാജാവ് താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച ബൂമ്ര ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടക്കുന്നതിനുള്ള ഒരുക്കത്തിലാണ്. 

ട്വന്റി20യിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതേക്കെത്തുവാനാണ് ബൂമ്രയുടെ കുതിപ്പ്. അതിന് ഇനി വേണ്ടത് രണ്ട് വിക്കറ്റ് മാത്രം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20യിലെ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ബൂമ്രയുടെ ട്വന്റി20യിലെ വിക്കറ്റ് സമ്പാദ്യം 51ലേക്കെത്തി. 

ട്വന്റി20യിലെ വിക്കറ്റ് വേട്ടയിലെ ഇന്ത്യക്കാരില്‍ ഒന്നാമത് ആര്‍. അശ്വിനാണ്്. 52 വിക്കറ്റാണ് അശ്വിന്‍ ഇതുവരെ വീഴ്ത്തിയത്. ഫെബ്രുവരി 27ന് ബംഗളൂരുവിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20. ട്വന്റി20യിലെ ലോക ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത് പാകിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ്. 98 വിക്കറ്റുകളാണ് അഫ്രീദിയുടെ അക്കൗണ്ടിലുള്ളത്. 

വിശാഖപട്ടണത്ത് ഇന്ത്യ തോറ്റുവെങ്കിലും നായകന്‍ കോഹ് ലിയുടേയും ആരാധകരുടേയുമെല്ലാം പ്രശംസ ബൂമ്രയെ തേടിയെത്തിയിരുന്നു. 19ാം ഓവറില്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയ ബൂമ്ര, ഓവറിലെ അവസാന പന്തില്‍ കൗല്‍ട്ടറിനേയും മടക്കി ഇന്ത്യയുടെ കൈകളിലേക്ക് കളി എത്തിച്ചു. എന്നാല്‍ ഉമേഷ് യാദവ് അവസാന ഓവറില്‍ 14 റണ്‍സ് വഴങ്ങിയതോടെ കളി ഇന്ത്യയുടെ കയ്യില്‍ നിന്നും പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി