കായികം

സിഡ്‌നി ടെസ്റ്റിനുള്ള പതിമൂന്നംഗ സംഘത്തെ പ്രഖ്യാപിച്ചു; രാഹുലിനെ വീണ്ടും ഓപ്പണിങ്ങില്‍ പരീക്ഷിച്ചേക്കാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന അവസാന ടെസ്റ്റിനായുള്ള ഇന്ത്യയുടെ പതിമൂന്നംഗ സംഘത്തെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റില്‍ പേശി വലിവിനെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതിരുന്ന അശ്വിന് സിഡ്‌നിയിലെ ടെസ്റ്റും നഷ്ടമായേക്കുമെന്നാണ് സൂചന. മെല്‍ബണില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ അശ്വിന് പകരം പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചേക്കും.

സിഡ്‌നി ടെസ്റ്റിനായുള്ള പതിമൂന്നംഗ സംഘത്തെ പ്രഖ്യാപിച്ചുവെങ്കിലും അശ്വിന്റെ കാര്യത്തില്‍ ടെസ്റ്റ് തുടങ്ങുന്ന വ്യാഴാഴ്ച രാവിലെ മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളെന്ന് ബിസിസിഐ വ്യക്തമാക്കി. കുഞ്ഞിനെ കാണാന്‍ നാട്ടിലേക്ക് മടങ്ങിയ രോഹിത് ശര്‍മയ്ക്ക് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ ഇടംപിടിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും അതുണ്ടായില്ല. 

ഇഷാന്ത് ശര്‍മയെ അവസാന ടെസ്റ്റില്‍ മാറ്റി നിര്‍ത്തിയപ്പോള്‍, ഉമേഷ് യാദവ് പിച്ചിലെ സാഹചര്യം മുതലെടുത്ത് ടീമിലേക്കെത്തി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചെന്ന് പറയപ്പെടുന്ന സിഡ്‌നിയില്‍ ജഡേജയ്‌ക്കൊപ്പം കുല്‍ദീപ് യാദവിനേയും ഇന്ത്യ പരിഗണിക്കുന്നുണ്ട്. കെ.എല്‍.രാഹുലും പതിമൂന്നംഗ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത്തിന് പകരം ആറാമതായി വിഹാരിയെ ഇറക്കി, കെ.എല്‍.രാഹുലിനെ വീണ്ടും ഓപ്പണിങ്ങിലേക്ക് കൊണ്ടുവരുവാന്‍ ഇന്ത്യ മുതിര്‍ന്നേക്കുമോയെന്നാണ് അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു