കായികം

പ്രഖ്യാപിച്ച രണ്ട് കോടി സമ്മാനത്തുക എവിടെ? മോദിയോടും, കായിക മന്ത്രിയോടും ചോദ്യവുമായി മനു ഭക്കര്‍

സമകാലിക മലയാളം ഡെസ്ക്

2018ലെ യൂത്ത് ഒളിംപിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയതിന് പിന്നാലെ രണ്ട് കോടി രൂപയായിരുന്നു ഹരിയാന സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ പ്രഖ്യാപിച്ച തുക ഇതുവരേയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇപ്പോള്‍ തനിക്ക് സമ്മാനം പ്രഖ്യാപിച്ച് ഹരിയാന കായിക മന്ത്രി അന്ന് ചെയ്ത ട്വീറ്റുകളെല്ലാം പൊക്കിയെടുത്തുകൊണ്ട് വന്ന് സമ്മാനത്തുകയെവിടെ എന്ന ചോദ്യമുയര്‍ത്തുകയാണ് ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭക്കര്‍. 

യൂത്ത് ഒളിംപിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്കുള്ള ക്യാഷ് പ്രൈസ് വെച്ച് സംസ്ഥാന സര്‍ക്കാരിലെ ചിലര്‍ കളിക്കുകയാണെന്നാണ് മനു ഭക്കര്‍ തുറന്നടിക്കുന്നത്. ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരേയും മനു ഭക്കര്‍ ടാഗ് ചെയ്യുന്നു. 

യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് രണ്ട് കോടി രൂപയും, വെള്ളി നേടിയവര്‍ക്ക് 1.25 കോടി രൂപയും, വെങ്കലം നേടിയവര്‍ക്ക് 80 ലക്ഷം രൂപയുമായിരുന്നു സമ്മാനം പ്രഖ്യാപിച്ചത്. നിങ്ങള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുകയാണോ, അതോ അവരെ നിരുത്സാഹപ്പെടുത്തുകയാണോ? ഏതാണ് ശരിയെന്നും മനു ഭക്കര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി