കായികം

പൂജാരയുടെ ഡാന്‍സോ, ഡ്രസിങ് റൂമിലെ തകര്‍ക്കലോ? ഇതിലേതാണ് കിടിലന്‍?

സമകാലിക മലയാളം ഡെസ്ക്

ചരിത്ര വിജയം കോഹ് ലിയും സംഘവും തകര്‍ത്തു തന്നെ ആഘോഷിക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സംഘം സിഡ്‌നിയില്‍ വെച്ച ഡാന്‍സ് സ്‌റ്റെപ്പിനെ കുറിച്ചും പ്രസ് കോണ്‍ഫറന്‍സിനിടെ കോഹ് ലിക്ക് നേരെ ചോദ്യം ഉയര്‍ന്നു.

പന്ത് തുടങ്ങിവെച്ച ആ സ്റ്റെപ്പ് കോഹ് ലിയും മുഴുവന്‍ ടീമും പിന്തുടര്‍ന്നു. പക്ഷേ പൂജാരയ്ക്ക് മാത്രം സാധിക്കുന്നുണ്ടായിരുന്നില്ല. ''നിങ്ങള്‍ക്ക് ആ സ്റ്റെപ്പിനെ കുറിച്ച് അറിയണം എങ്കില്‍ പന്തിനോട് തന്നെ ചോദിക്കണം. പൂജാരയ്ക്ക് സാധിക്കുന്ന വിധത്തിലെ ഒരു സ്റ്റെപ്പ് കണ്ടെത്തുകയായിരുന്നു പന്ത്. അത്രയ്ക്കും സിംപിളായ ഒന്നാണ്, എന്നിട്ടും പൂജാരയ്ക്ക് അത് ചെയ്യാന്‍ സാധിക്കുന്നുണ്ടായില്ല. അത് കണ്ട് നിങ്ങള്‍ മനസിലാക്കണം എത്ര ലളിതമാണ് പൂജാരയെന്ന്'' എന്നുമാണ് ചിരിച്ചുകൊണ്ട് കോഹ് ലി പറഞ്ഞത്. 

പൂജാര ഡാന്‍സ് എന്നാണ് പന്ത് അതിനിട്ട പേര് തന്നെ. ക്രീസിലേക്ക് പൂജാര നടക്കുന്ന സമയത്ത് ഇരുകൈകളും അനക്കാതെയാണ് വരുന്നത്. ഇതില്‍ നിന്നാണ് പന്ത് ആ സ്റ്റെപ്പ് എടുത്തതെന്നും കോഹ് ലി പറയുന്നു. ഡ്രസിങ് റൂമിലേക്ക് എത്തിയതിന് ശേഷമാകട്ടെ തകര്‍ത്ത് കളിച്ചായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ  ആഘോഷം. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ആരാധകര സംഘമായ ഭാരത് ആര്‍മിയും ടീമിനൊപ്പം ആഘോഷങ്ങളില്‍ കൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു